2014, മേയ് 29, വ്യാഴാഴ്‌ച

ദീപശിക......


ദീപം ചാര്ത്തും നീലാകാശമേ
നീയന് ദീപശികക്ക്
കരുത്ത് നല്കേണമേ...
അതിരുകള്,അരുവി
കള്
അതിര്ത്തികള്.
..ആരവം തീര്കുംപോള്..
.
അല്ലിവുള്ള
നീലാകാശമായി നീ
അറിവിന്റെ നീല
പതാകയെന്തേണമേ..
.
ഓടയില്, ഓട്ടു
കമ്പനിയില്
ഓടിതളര്ത്തിയ നവ
ബാല്യങ്ങളെ.....
ഓമന നീല
പുഷ്പാര്ച്ചന
ചാര്ത്തി നീ...
ഓമ്മല്
കിടവായി വളര്തേണമേ...
വയലാറിന്റെ വയലോരത്തെ
ചെറുമിതന്
ചങ്കിലെ തുടിപാണ്
നീ...
കണ്ണൂരിന്റെ കൈവഴിയില്...
കത്തും ദീപ
ശികയാണ് നീ...
ഇന്ദിര നല്കിയ
പ്രിയ ദര്ശനമാണ് നീ
അലപുഴ്യുടെ പോനോള്ളമാണ്
നീ...
നവ യുഗ
വിദ്യാര്ഥി പ്രസ്ഥാനം നീ...
കേരള
വിദ്യാര്ഥിതന്
അഭിമാനം നീ..

2014, മേയ് 3, ശനിയാഴ്‌ച

ക്ലാസിലെ ഉറക്കം


മയക്കമാണ്
സുഖകരമാണ്
ക്ലാസിലെ ഉറക്കം
തൂങ്ങിയുറക്കമാണ്
ഇരുന്നുറക്കമാണ്
ആനന്ദകരമാണ്
ക്ലാസിലെ ഉറക്കം
അപമാനിക്കലാണ്
ക്ലാസ്സെടുക്കുന്ന
വാദ്ധ്യാരെ
അപഹസിക്കലാണ്
ക്ലാസിലെ ഉറക്കം
ഭാഗ്യമാണ്
ഇരുന്നുറങ്ങുന്നവനു
സ്വപ്നങ്ങള്‍
നഷ്ടമാവുന്നില്ലല്ലോ………..?





 

തടവറ

നാല്‍കല്ല് ചുമരുകള്‍ക്കിടയില്‍
അക്ഷരമായ് കിടന്നു
കാലം കരുതി വെച്ച
ഇന്നലകളുടെ പരാജയങ്ങള്‍
നാളെയുടെ വഴികാട്ടിയാകുമെന്ന
പ്രതീക്ഷയോടെ

കാലത്തിന്റെ കുത്തൊഴുക്കില്‍
ദിശയറിയാതെ സഞ്ചരിച്ച
യാത്രികന്‍, ദിശതെറ്റിയ
പായ കപ്പലുമായി
കടലില്‍  അലയുമ്പോള്‍
രക്ഷക്കാരെങ്കിലും എത്താതിരിക്കല്ലെന്ന
സഞ്ചാരിയുടെ പ്രത്യാശയോട
ഓടിയിരുന്നപ്പോള്‍
ഒരുമിച്ചോടാന്‍  ഒരുപാട്
പേരുണ്ടായിരുന്നു.
ഒന്നു തളര്‍ന്നിരുപ്പോള്‍
കൈപിടിയുമായി ഒരാളെയും
കണ്ടില്ല.
ഞാന്‍ സ്‌നേഹിക്കാതെ
പോയവര്‍ ഒഴികെ
ഇനി വയ്യ ഈ ജീവിതത്തില്‍
ചന്ദനമാകാന്‍
എരിഞ്ഞു കഴിഞ്ഞ ഈ ശരീരം
ഇനിയാര്‍ക്ക് ?
ജീവിത വസന്തം കാത്തിരിക്കുന്ന
ദിശയറിത്താവന്റെ
വാക്കുകള്‍
എനിക്കും ജയിക്കണം
തടവറകളെപ്പൊട്ടിച്ചെറിഞ്ഞ്



2014, മേയ് 2, വെള്ളിയാഴ്‌ച

മരണ ശേഷം

ദൂരെ മേഘങ്ങള്‍ക്കിടയില്‍
കൂട്ടുകൂടാന്‍
മഴത്തുള്ളികള്‍ പിറവിയെടുക്കുന്ന
ആകാശത്ത് ചിറക് വീശിപ്പറക്കാം
ആയിരം നക്ഷത്രങ്ങള്‍ക്കൊപ്പം
ഉറങ്ങാതിരിക്കാം
നീലാകാശത്തിന്റെ ചെരിവുകളില്‍
ഒളിച്ചുകളിക്കാം
ഭൂമിയിലെ യഥാര്‍ത്ഥ പ്രണയങ്ങളെ
ആകാശത്ത് നിന്നും ദര്‍ശിക്കാം
ഭൂമിയുടെ വിശേഷങ്ങള്‍
ആകാശ ലോകത്തോട്
പങ്കുവെക്കാം
മഴവില്ല് വിരിയുന്ന
ചക്രവാളങ്ങളില്‍
നമുക്ക് പ്രണയിക്കാം