2014, ഡിസംബർ 17, ബുധനാഴ്‌ച

മാനിഷാദ

ഇത് രക്തക്കളം
നിരപരാധികളുടെ പുതുശ്മാശനം
പട്ടാലംതൻ  ക്രുരമാം കാരുണ്യം
അഭയാർഥി ക്യാമ്പുകൾ
അന്നവും ക്ലസ്റ്ററും
അറവുമാടിനദ്യ ജലംപോൽ
ഇടതു വലതു കരങ്ങളാൽ
തല്ലും തലോടലും
വിശ്വ സാമ്ര ജാത്യ  ക്രുരമാം കേളികൾ
ശ്വലപ്പോളുകൾ
മാനിഷാദ പാടുന്നു
ബാധിരകർ ഞങ്ങളിലെന്നും
ആയുധ താരാട്ട്
നിലവിളി മറക്കാൻ ചമയ്ക്കുന്നു
നിരമാര്ന്ന
ഭീകര സീരിയലുകൾ
പക്ഷവും വർഗ്ഗവുമരിയത്തൊരി
പട്ടിണി കോലങ്ങൾ
ഹൃദയത്തിനളവു കോലോ ?
കാരുണ്യ പ്രതീകമോ ?

വിട

വീണ്ടും കാണുക എന്ന 
ഒന്നുണ്ടാകില്ല
നീ മരിച്ചതായി ഞാനും 
ഞാൻ മരിച്ചതായി നീയും 
കണക്കാക്കുക 
ചുംബിച്ച ചുണ്ടുകൾക്ക്  വിട  


#പിഎസ്

ഞാൻ

അമ്മ :
അനുഭവങ്ങളുടെ ആയിരം കണ്ണീർ കണങ്ങൾ കൊണ്ട് ,
ഒരു താരാട്ട് കട്ടിലും പണിത്
ഇരുട്ടിൽ ,
എനിക്ക് വെളിച്ചമേകുന്ന മെഴുകുതിരി

അച്ഛൻ :
ഞാനറിയാതെ പുലരിയിലും _
സന്ധ്യയിലും പ്രതീക്ഷകൾ നെയ്യുന്ന വേഴാബൽ

ഗുരു :
അമ്മിഞ്ഞപ്പാലും
അറിവിൻറെ മധുരവും ഒന്നെന്നു ദര്ഷിച്ച സത്യം


സുഹൃത്ത്:
എന്നെ എനിക്കറിയുവാൻ
ഞാൻ ഉപയോഗിക്കുന്ന കണ്ണാടി

ഞാൻ :
അമ്മയുടെ, താരാട്ടിലും
അച്ഛന്റെ പ്രതീക്ഷയിലും
ഗുരുവിന്റെ തദ്യത്തിലും
സൗഹൃദത്തിന്റെ കണ്ണാടിയിലും
ഒരിക്കലും പ്രത്യക്ഷപ്പെടാത്ത
വെറുമൊരു സ്വപ്നം

#പിഎസ്

2014, ഡിസംബർ 3, ബുധനാഴ്‌ച

വിചിത്ര ചിത്രങ്ങൾ


ഒരെണ്ണച്ചായ ചിത്രം
സ്മൃതിയുടെ ശവദാഹം 
കാലാൾ പ്പടയുടെ കാഹളം വെടിയൊച്ചകൾ
ബോംബുകളുടെ വാഴ്ത്താരി
അഗ്നി സ്ഫുലിംഗങ്ങൾ
ആരവങ്ങൾ അട്ടഹാസങ്ങൾ
ആണവാസ്ത്രങ്ങളുടെ ഇരംബങ്ങൾ
കറുത്ത നിഴലുകൾ
കുഞ്ഞുങ്ങളുടെ നീളുന്ന കൈകൾ
അപൂർണ്ണതയുടെ പൂർണ്ണത
ഇതൊരു മദ്യേഷ്യൻ ചിത്രം
കാൻവാസിൽ നേരിയ വരകൾ

നൊമ്പരം


ആത്മ നൊമ്പരങ്ങളുടെ
കുഴി മാടത്തിനരുകിൽ
വേദനയുടെ ചുവന്നമൊട്ടുകൾ
തത്വ ചിന്തയുടെ ഹൃക്തം കൊണ്ട്
കുറിച്ച ത്രിക്ഷരി : പ്രണയം
ശിശിരത്തിന്റെ കണ്ണുനീർകണങ്ങളിൽ
ആര്ദ്രമായലയുന്നു
ഏകാന്ധതയുടെ താഴ്വരക്കപ്പുറം
ജനി മുതികൾ പെ ഴ്തൊഴിയുന്നു
മിഴി കൂമ്പി നിൽക്കുന്ന
നിലാവിന്റെയുൽക്കാംബിൽ
പ്രണയത്തിന്റെ മൗന ഗീതം
ഇടനാഴിയിൽ നിശബ്ധതകൾ പേറി
ശിശിരത്തിന്റെ തേങ്ങൽ
നനുഞ്ഞ വിങ്ങലായ് മാറുന്നു

#പിഎസ്

2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

കാലമേ നീ സാക്ഷി


കൂട്ടുകാരാ......
മാനിഷാദ പാടിയ മുനിമാരുടെ
വീര കഥകള്‍ നമുക്ക് മറക്കാം
തെരുവില്‍ രക്തം സംസാരിച്ച്‌
തുടങ്ങിരിക്കുന്നു
തെരുവില്‍ പിടഞ്ഞു പോയ
മനുഷ്യ ഹൃദയങ്ങള്‍ ദൈവത്തോട്
കേഴുന്നു, എന്തൊരാപത്താല്‍
ഞങള്‍ ഹോമിക്കപ്പെടുന്നു
കനലെരിയുന്ന കൈരളിയുടെ
നടവഴികള്ക്കു മനുഷ്യ രക്തത്തിന്റെ ഗന്ധമോ....?
നാളത്തെ ചരിത്രത്തിന്‍ അസ്ഥികൂടത്തിനായ്‌
കരിഞ്ഞ സ്വപ്നങ്ങളുമായി ഞാന്‍ പുനര്ജ്ജ നിക്കും
കൂട്ട്കരാ.....
നീ കാണുന്നില്ലേ കൊലവിളിയും കറയറ്റ രക്തവും
വേട്ടക്കാരന്റെ കണ്ണുകളിലെ ക്രുരതയും
ഇതു ശാന്തിമന്ത്രം മുഴങ്ങും മണ്ണിന്‍ ഭാഗമോ....?
അതല്ല കടമെടുത്ത വിപ്ലവത്തിന്‍
ബാക്കിപത്രമോ....?
ഹേ മനുഷ്യാ....
നീ വൈരാഗ്യം തീര്ത്തവ ജന്മങ്ങള്ക്കു
വേണ്ടി നിന്റെത കൊലക്കത്തികള്‍
സാക്ഷി പറയുമോ...?
വിധവകള്‍ താരാട്ടു പാട്ടുകള്‍ നിന്റെ് വിപ്ലവത്തിന്‍
പൂര്ത്തി കരണമാവുമോ......?
മരുപ്പച്ചയായ് സ്വന്തന വീചികള്‍.....?
ചുറ്റും കഴുകന്റെവ കണ്ണുകള്‍....?
പഞ്ചേന്ദ്രിയങ്ങള്‍ കനലെരിയുമ്പോഴും
ഞാന്‍ യഥാര്ത്ഥ മനുഷ്യനെ
ആര്ദ്ര്തയുള്ള മനസ്സിനെ
എന്റെര മോണിറ്റര്‍ തിരയുന്നു
വര്ഷെങ്ങള്ക്കുര മുന്പുയ ഗ്രീക്ക് ചിന്തകന്‍
ഡയോജനീസ് എന്ന അതികായന്‍
നട്ടുച്ചക്കു കത്തുന്ന വിളക്കുമായി
ഏഥന്സി്ന്‍ തെരുവീഥികളില്‍ കൂടി
നല്ല ഹൃദയമുള്ള ലക്ഷണമൊത്ത
സമ്പൂര്ണ്ണു മനുഷ്യനെ തിരഞ്ഞ പോലെ
കാലമേ.... നീ സാക്ഷി....
പി സലീഖ്

ജന്മം

 ഒരായിരം ചോദ്യങ്ങളും
അതിലേറെയുത്തരങ്ങളും
മോഹത്തിന്‍ മായ_
പ്രപജ്ജത്തിനു മീതെ
മനസ്സേ കണ്ണുതുറക്കു
മൃതുവാം സുന്ദരിതന്‍
നുപര ധ്വനികളും
കളംഗമേശാത്ത പുഞ്ചിരിയും
നിഴല്‍ പോലെ
പുണ്യ പാപങ്ങളുടെ
കണക്കു പുസ്തകത്തില്‍
എണ്ണം കൂടുതലേതിനായിരിക്കാം?

അലയുന്ന അരുപികള്‍
തൊടുത്തി വിടുന്ന
അമ്പുകളെറ്റു തീര്‍ന്നു വീഴുന്ന
നിണച്ചാലുകള്‍
പിടഞ്ഞു വീഴുന്ന
കബന്ധങ്ങള്‍
എള്ളും പൂവും നിഷേധിച്ച
ഹൃദയത്തിലൊരു
ബലി കാക്കയായി പിറവി
അവിടെയും തീരാത്ത
ആയുസ്സ് യുഗങ്ങളെ
കടത്തി വെട്ടുന്നു 

2014, ജൂലൈ 9, ബുധനാഴ്‌ച

പ്രത്യാശയുടെ നവചൈതന്യം

മരം കോച്ചുന്ന തണുപ്പ്
 എന്നെ തലോടാന്‍ തുടങ്ങവെ
 കാത്തിരിപ്പിന്റെ സുഖം കെടുത്തി
 ഇരുട്ടിന്റെ മറപറ്റി 
കള്ളനെപ്പോലെ നീ വന്നു 
ഡിസംബര്‍......

 പലരും നിന്നെ വിലകൂടിയ 
ആശംസാ കാര്‍ഡിലൊതുക്കി 
ചിലര്‍ ചെവി തുളുക്കുന്ന 
സംഗീത നിശകളില്‍ നിന്നെ തളര്‍ത്തി
 മറ്റ് ചിലര്‍ 
നിന്നെ വര്‍വേല്‍ക്കാന്‍ 
വിദേശ മദ്യശാലകളില്‍ 
തിക്കി തിരക്കി 
അപ്പോഴും ഉത്ഭവിക്കാന്‍ മലകളോ
 സ്വീകരിക്കാന്‍ കടലുകളോ 
ഇല്ലാത്ത ചിലര്‍ 
വഴിയോരങ്ങളില്‍ കിടന്നും
 കോച്ചുന്ന തണുപ്പില്‍
 മഞ്ഞ് പുതക്കുകയായിരുന്നു. 
ഒഴുകാനറിയാത്ത ജലധാരകള്‍ 
ഇന്നലെ വരെ 
എന്റെ നവവര്‍ഷപ്പുലരികള്‍ക്ക് 
ബാല്യത്തിന്റെ നിഷകളങ്കതയും 
താരാട്ടിന്റെ മാധുര്യമുണ്ടായിരുന്നു. 
നിറയെ മഞ്ചാടികുരുകളും
ഞാവാല്‍ പഴങ്ങളും
വിഷാദത്തിന്റെ 
വത്സരങ്ങള്‍ക്ക് ശേഷം ഇന്ന് 
വീണ്ടും ഒരു പൊന്‍വര്‍ഷപ്പുലരി 
ലഹളകള്‍ക്കെട്ടടങ്ങിയ കടലില്‍ നിന്ന്
 ഒലിച്ചിറങ്ങുന്ന
 കൊച്ചരുവിയെപ്പോലെ പുത്തനുണര്‍വ്വ് 
പുറത്താരോ ചെല്ലുന്നു 
പുതുവര്‍ഷം സമ്പന്നങ്ങളാല്‍ സമൃദ്ധം 
സ്വപ്നത്തില്‍ 
ഒരു വെള്ളരിപ്രാവ് കുറുകുന്നു 
ചക്രവാളത്തില്‍ ഉദയസൂര്യന്റെ ശോണിമ 
ഹൃദയത്തില്‍ 
പ്രത്യാശയുടെ നവചൈതന്യം......

2014, മേയ് 29, വ്യാഴാഴ്‌ച

ദീപശിക......


ദീപം ചാര്ത്തും നീലാകാശമേ
നീയന് ദീപശികക്ക്
കരുത്ത് നല്കേണമേ...
അതിരുകള്,അരുവി
കള്
അതിര്ത്തികള്.
..ആരവം തീര്കുംപോള്..
.
അല്ലിവുള്ള
നീലാകാശമായി നീ
അറിവിന്റെ നീല
പതാകയെന്തേണമേ..
.
ഓടയില്, ഓട്ടു
കമ്പനിയില്
ഓടിതളര്ത്തിയ നവ
ബാല്യങ്ങളെ.....
ഓമന നീല
പുഷ്പാര്ച്ചന
ചാര്ത്തി നീ...
ഓമ്മല്
കിടവായി വളര്തേണമേ...
വയലാറിന്റെ വയലോരത്തെ
ചെറുമിതന്
ചങ്കിലെ തുടിപാണ്
നീ...
കണ്ണൂരിന്റെ കൈവഴിയില്...
കത്തും ദീപ
ശികയാണ് നീ...
ഇന്ദിര നല്കിയ
പ്രിയ ദര്ശനമാണ് നീ
അലപുഴ്യുടെ പോനോള്ളമാണ്
നീ...
നവ യുഗ
വിദ്യാര്ഥി പ്രസ്ഥാനം നീ...
കേരള
വിദ്യാര്ഥിതന്
അഭിമാനം നീ..

2014, മേയ് 3, ശനിയാഴ്‌ച

ക്ലാസിലെ ഉറക്കം


മയക്കമാണ്
സുഖകരമാണ്
ക്ലാസിലെ ഉറക്കം
തൂങ്ങിയുറക്കമാണ്
ഇരുന്നുറക്കമാണ്
ആനന്ദകരമാണ്
ക്ലാസിലെ ഉറക്കം
അപമാനിക്കലാണ്
ക്ലാസ്സെടുക്കുന്ന
വാദ്ധ്യാരെ
അപഹസിക്കലാണ്
ക്ലാസിലെ ഉറക്കം
ഭാഗ്യമാണ്
ഇരുന്നുറങ്ങുന്നവനു
സ്വപ്നങ്ങള്‍
നഷ്ടമാവുന്നില്ലല്ലോ………..?





 

തടവറ

നാല്‍കല്ല് ചുമരുകള്‍ക്കിടയില്‍
അക്ഷരമായ് കിടന്നു
കാലം കരുതി വെച്ച
ഇന്നലകളുടെ പരാജയങ്ങള്‍
നാളെയുടെ വഴികാട്ടിയാകുമെന്ന
പ്രതീക്ഷയോടെ

കാലത്തിന്റെ കുത്തൊഴുക്കില്‍
ദിശയറിയാതെ സഞ്ചരിച്ച
യാത്രികന്‍, ദിശതെറ്റിയ
പായ കപ്പലുമായി
കടലില്‍  അലയുമ്പോള്‍
രക്ഷക്കാരെങ്കിലും എത്താതിരിക്കല്ലെന്ന
സഞ്ചാരിയുടെ പ്രത്യാശയോട
ഓടിയിരുന്നപ്പോള്‍
ഒരുമിച്ചോടാന്‍  ഒരുപാട്
പേരുണ്ടായിരുന്നു.
ഒന്നു തളര്‍ന്നിരുപ്പോള്‍
കൈപിടിയുമായി ഒരാളെയും
കണ്ടില്ല.
ഞാന്‍ സ്‌നേഹിക്കാതെ
പോയവര്‍ ഒഴികെ
ഇനി വയ്യ ഈ ജീവിതത്തില്‍
ചന്ദനമാകാന്‍
എരിഞ്ഞു കഴിഞ്ഞ ഈ ശരീരം
ഇനിയാര്‍ക്ക് ?
ജീവിത വസന്തം കാത്തിരിക്കുന്ന
ദിശയറിത്താവന്റെ
വാക്കുകള്‍
എനിക്കും ജയിക്കണം
തടവറകളെപ്പൊട്ടിച്ചെറിഞ്ഞ്



2014, മേയ് 2, വെള്ളിയാഴ്‌ച

മരണ ശേഷം

ദൂരെ മേഘങ്ങള്‍ക്കിടയില്‍
കൂട്ടുകൂടാന്‍
മഴത്തുള്ളികള്‍ പിറവിയെടുക്കുന്ന
ആകാശത്ത് ചിറക് വീശിപ്പറക്കാം
ആയിരം നക്ഷത്രങ്ങള്‍ക്കൊപ്പം
ഉറങ്ങാതിരിക്കാം
നീലാകാശത്തിന്റെ ചെരിവുകളില്‍
ഒളിച്ചുകളിക്കാം
ഭൂമിയിലെ യഥാര്‍ത്ഥ പ്രണയങ്ങളെ
ആകാശത്ത് നിന്നും ദര്‍ശിക്കാം
ഭൂമിയുടെ വിശേഷങ്ങള്‍
ആകാശ ലോകത്തോട്
പങ്കുവെക്കാം
മഴവില്ല് വിരിയുന്ന
ചക്രവാളങ്ങളില്‍
നമുക്ക് പ്രണയിക്കാം

 

2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

കവിത

കവിത കണ്ണാടിയാണ് വസന്തത്തിന്റെയും ബാല്യത്തിന്റെയും ഓര്‍മ്മകള്‍ വര്‍ത്തമാനത്തിനു നേരെ പിടിച്ച കാലത്തിന്റെ കണ്ണാടി കവിത കലാലയമാണ് സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും ഗുല്‍മോഹര്‍ പൂത്തുലയുന്ന നടവഴികള്‍ക്കപ്പുറത്ത് ക്ലാസ് മുറികള്‍ക്കുള്ളില്‍ വിജ്ഞാനത്തിന്റെ വിദൂരതകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരുന്ന കലാലയം കവിത പടവാളാണ് ഉച്ചത്തില്‍ ശബ്ദിക്കാനാഗ്രഹിച്ചിട്ടും ശബ്ദിക്കാനനുവദിക്കാത്ത സമൂഹത്തോട് അക്ഷരപ്പെട്ട്കള്‍ കൊണ്ടും തൂലിക തുമ്പ്‌കൊണ്ടും ശബ്ദിക്കുന്ന മൂര്‍ച്ചയേറിയ പടവാള്‍.

സ്‌നേഹം

രക്ത ചുവപ്പ്‌
കൊണ്ട് പറഞ്ഞത് 
ഹൃദയ തുടിപ്പ് പോല്‍ 
കൊതിച്ചത് 
തീക്ഷണമായ് കൊതിച്ചത്
 ചിന്തയെക്കാള്‍ സ്വപ്നങ്ങള്‍ മെനഞ്ഞത് 
സമയുഗ മാധ്യമങ്ങളുടെ
സന്ദേശ മുറികളിലും
 മനസ്സിന്റെ അകാതതയിലും
 ഞാനും നീയും 
ഒളിപ്പിച്ച് വെച്ചത് 
തളര്‍ന്നിരിക്കുമ്പോയും 
തകര്‍ന്നിരിക്കുമ്പോയും 
ആത്മാര്‍ത്തമായി നാം കൈമാറിയത് 
ചിന്തകളറ്റു നിന്ന മനസ്സിന്
 കടിഞ്ഞാണിട്ടത്
 സ്വപ്നങ്ങള്‍ കാണാന്‍
 പടിപ്പിച്ചത് 
എല്ലാമറിഞ്ഞിട്ടും 
അറിയാത്ത പോലെ 
നീ എനിക്ക് തിരിച്ച് 
നല്‍കാതെ പോയത്.

തൂലിക

മനസ്സിലെ ചിന്തകളും
വികാരങ്ങളും വിചാരങ്ങളും 
ദു:ഖങ്ങളും വിലാപങ്ങളും
നോവുള്ള വാക്കുകളും
സന്തോഷ വാര്‍ത്തകളും
കടലാസ് തുണ്ടുകളിലേക്ക് 
കോറിയിടാന്‍ നിയോഗിക്കപ്പെട്ടവര്‍
അതിജീവനത്തിനായ് പോരാടുന്നവനും 
സ്വാന്തനത്തിനായ് ദാഹിക്കുന്നവനും 
മോചനത്തിനായ് യാചിക്കുന്നവനും
തൂലിക പടവാളാണ്
പോരാളിയാണ് 
തേരാളിയാണ്
തൂലിക, കൂട്ട്കാരിയാണ് 
പ്രണയിനിയാണ് 
സഹചാരിയാണ്
സഹപാടിയാണ.്

ബാല്യകാലം

കളിമണ്‍ ചിരട്ടയില്‍ വേവാത്ത ചോറുകാലം വേലിക്കപ്പുറത്ത്, മാവില്‍ കല്ലെറിഞ്ഞ കുസൃതിയുടെ മാമ്പഴക്കാലം 
തരിമണല്‍ അരിയായി വിറ്റ കളിപ്പീടികയിലെ നിക്കറിട്ട പയ്യന്റെ സുവര്‍ണ്ണകാലം.
 
കാലചക്രം അതി വേഗം തിരിഞ്ഞു ബാല്യവും കൗമാരവും കടന്ന് യൗവ്വനത്തിലെത്തിയപ്പോള്‍.
 
കളിമണ്ണും, ചിരട്ടയും കാണാനില്ല വേലിക്കപ്പുറത്ത് മുത്തശ്ശിമാവും കാണാനില്ല കുട്ടിപ്പീടികയും കുറ്റിപ്പുരയുമില്ല.
 
ആധുനികന്‍ ആധുനികതയുടെ യന്ത്രങ്ങള്‍ക്ക് മുമ്പില്‍ തളച്ചിട്ട ബാല്യങ്ങള്‍ക്കു യാന്ത്രികതയുടെ ബാല്യകാലം.
 
ഇതെല്ലാം കണ്ട് കരയുന്ന ആകാശം മഴയായ് കണ്ണ് നീര്‍ പൊഴിക്കുമ്പോള്‍ ഇറയത്ത് ഒരു കടലാസ് തോന്നിയിറക്കാന്‍ മുറ്റത്തെ സിമന്റ് കട്ടകള്‍ അനുവദിക്കാത്ത നിര്‍ഭാഗ്യതയുടെ ബാല്യകാലം.
 
ന്യൂജനറേഷന്‍ ബാല്യകാലം.

2014, മാർച്ച് 22, ശനിയാഴ്‌ച

'പിണക്കം'

 
ഒരുപാട്
നാളത്തെ പ്രണയത്ത
പിണക്കത്തില്
അവന്
അവളില്നിന്നും പിരി തയ്യ
മുമ്പ് പ്രനയാദിനങ്ങളില്
അവള്
തന്റെ പ്രിയതമന്
നല്കിയ
സ്നേഹോപഹാരങ്ങള്
ഓരോന്നു
തിരിച്ച്നല്കി സ്നേ പിരി
ചോദിച്ചു.
കഴിഞ്ഞോ...?
'കഴിഞ്ഞു.....'
"ഇല്ല...
ഒന്നുകൂടിയുണ്ട്.."
"എന്റെ കയ്യിലിനി
"ഉണ്ട്....കാലങ്ങള്ക്കു മുമ്പ്
എന്നോട്
ചോദിക്കാതെതന്നെ എന്റെ
പ്രണയത്തിന്റെ ആ
വീണ്ടും പ്രണയനൌക
യാത്രയായി.......

............ശുഭം.........

2014, മാർച്ച് 19, ബുധനാഴ്‌ച

ഈ കാത്തിരപ്പിനു ഒരു അറുതിയുണ്ടാകുമോ............


ഇനിയും വിടരാത്ത വസന്തവും കാത്ത്
തടവറക്കുള്ളില്‍ ഞാനിരുന്നുഅക്ഷമനായ്
ഒരു പറ്റം അപരാധികള്‍
നിയമത്തിന്റെ കാവല്‍ ഭടന്‍മാരായി ചമയവെ
നിരപരാധിത്വം ഒരു വലിയ അപരാധം
വിചാരണ പോലും വേണ്ടാത്തത്
കാത്തിരുപ്പ്........
സ്വപ്നങ്ങളില്ലാത്ത രാത്രിപോലെ
തിരിച്ചുകിട്ടാത്ത പ്രണയം പോലെ
ചോദ്യങ്ങള്‍ മാത്രമുള്ള ജീവിതം പോലെ
എവിടയോ വ്യഥകളുണ്ടാക്കുന്നു
കാത്തിരിപ്പിനിടയില്‍.......
ആരുടെ മുമ്പിലുമുടയാത്ത നട്ടല്ലും
ഉണരാന്‍ വേണ്ടിയുള്ള സ്വപ്നങ്ങളും
മനസ്സില്‍ മങ്ങാത്ത ചൈതന്യവും
നിനക്കായി ഒരുക്കിവെച്ചിരുന്നു.
പ്രതീക്ഷകള്‍ക്കു ചിറകുമുളപ്പിച്ച് ഞാന്‍
കാത്തിരിക്കുകയായിരുന്നു
സ്‌നേഹത്തിന്റെ സമത്വത്തിന്റെയും
പൂക്കളുമായി നീ വരുന്ന വസന്തവും തേടി
കാത്തിരിപ്പിനൊടുവില്‍...........
അസത്യത്തിന്റെ ന്യായവിധിയും
പ്രതികരണത്തിനു പ്രതിഫലമായി തൂക്കുകയറും
ആരൊക്കെയോ ചേര്‍ന്ന് എവിടെയോ ഒരുക്കി വെച്ചിരുന്നു.
ഇപ്പോള്‍.........
അനീതിയുടെ കൊലക്കയറിലേറി
നീലാകാശച്ചെരുവില്‍ കാലത്തെയും
കാലഘട്ടത്തെയും തോല്‍പ്പിച്ച്
ഞാനിരിക്കുന്നു നിന്റെ വസന്തവും തേടി
ഭൂമിയിലെ നിന്റെ സാമീപ്യം
ദൈവത്തിന്റെ സംരക്ഷണത്തി ലെന്ന പോല്‍
വിലപ്പെട്ടതാണ്
സ്വര്‍ഗം പോല്‍ സുന്തരമാണ്.
ആകയാല്‍..........
സമാധാനമോ നീ തിരികവരിക
അടിച്ചമര്‍ത്തപ്പെട്ട വന്റെ
വിതുമ്പല്‍ കേട്ടുകൊണ്ടെങ്കിലും
ശാന്തിയേ നീ തിരികെ വരിക
ശാന്തിക്കായ് കേഴുന്ന മനുഷ്യ ബാലി മൃഗങ്ങളുടെ
ദയീനയത കണ്ടു കൊണ്ടെങ്കിലും………….

2014, മാർച്ച് 17, തിങ്കളാഴ്‌ച

ഓമനക്കുട്ടനും പത്തിലായി


ചുട്ട് പൊള്ളുന്ന മീനച്ചൂടിനെ തോല്‍പ്പിക്കാന്‍ അര്‍ദ്ധ നഗ്നനായ്മത്തായിസാര്‍ ഒന്‍പതാംക്ലാസ്സിലെ പരീക്ഷയുടെഉത്തരക്കടലാസുകള്‍മൂല്യനിര്‍ണ്ണയം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മുറ്റത്തെ കാല്‍പെരുമാറ്റംകേട്ടത്'ആരാഅത്'മത്തായിസാര്‍ചോദിച്ചു'ഞാനാ സാറെ'ആരാസാറെ ഈ ഞാന്‍ എന്ന് പിറുപിറുത്ത്‌കൊണ്ട്മത്തായിസാര്‍സിറ്റൗട്ടിലേക്ക്‌വന്നു.
ഒരു ദീര്‍ഘകായന്‍ മധ്യവയ്‌സ്‌ക്കന്‍  പ്രസന്നവദന്‍ മുരളി തഹസ്തന്‍ . ആരാഅത്ഓമനക്കുടനാണോടാ പിറകില്‍ഒളിച്ച് നില്‍ക്കുന്നത്. മുന്‍പില്‍ നില്‍ക്കുന്ന ദീര്‍ഘകകായന്റെ പിറകില്‍ നില്‍ക്കുന്ന ഒമ്പതാം ക്ലാസ്സിലെതന്റെവിദ്യാര്‍ത്ഥിയെമത്തായിസാര്‍ പെട്ടൊന്ന്തിരിച്ചറിഞ്ഞു. ഓമനക്കുട്ടന്‍ മുമ്പോട്ടുകയറി സ്വന്തം പിതാവിനെ പരിചയപ്പെടുത്തി.
'ഇത്എന്റെ അച്ഛനാണ്‌സാര്‍'
'എന്താ പേര്'മത്തായിസാര്‍ചോദിച്ചു.
'പുരുഷോത്തമന്‍ട
പുരഷോത്തമന്‍ കയറിവാഇവിടെഇരിക്കാംമത്തായിസാര്‍സിറ്റൗട്ടിലെകസേരയിലേക്ക്ചൂണ്ടിക്കാട്ടിവേണ്ടഞാനിവിടെ നിന്നോളാംഒരുഅത്യാവിശ്യക്കാര്യം പറയാനാണ്‌സാര്‍ ഞാന്‍ വന്നത്എന്റെ മകന്‍ ഒരുമാതൃഭാഷാഭിമാനിയാണ്‌സാര്‍'
'അത് നല്ല കാര്യമാണല്ലോ'
'ബ്രിട്ടീഷ്‌സാമ്രാജ്യത്വശക്തികളുടെഅടിമച്ചങ്ങലയില്‍ നിന്നും നാം മോചിതരായിട്ട് എത്ര വര്‍ഷമായിസാര്‍ ? പുരുഷോത്തമന്റെചോദ്യത്തിനു ഉത്തരം നല്‍കാന്‍ ആയിസാറിന് ഒരു നിമിഷംകണക്കുകൂട്ടേണ്ടിവന്നു.
'അറുപത്തി ആറുവര്‍ഷമായല്ലോ'
എന്നിട്ട് പശ്ചാത്യസംസ്‌കാരത്തിനും പാശ്ചാത്യ ഭാഷക്കുംഇന്നും നമ്മള്‍ അടികളല്ലോസാര്‍'
എന്ന്‌ചോദിച്ചങന്റസത്യസന്ധമായിഉത്തരം പറയാന്‍ ബുദ്ധിമുട്ടുണ്ടാവും എന്നെനിക്കറിയാംസാര്‍ഏതായാലും ഈ നില്‍ക്കുന്ന എന്റെ ഈ മകന്‍ പി.പിഓമനക്കുട്ടന്‍ ബ്രിട്ടീഷ് സാമ്രാജ്യ നാമവുമായി ബന്ധപ്പെട്ട എന്തിനെയുംവെറുപ്പാണ് . അതുകൊണ്ട് അവനന് ഇംഗ്ലീഷ് പഠിക്കാന്‍ തീരെതാല്‍പര്യമില്ല. അതുകൊണ്ട്തന്നെ ഇംഗ്ലീഷ് പരീക്ഷക്ക് അവനു തീരെമാര്‍ക്കുവാങ്ങാനാവാറുമില്ല'
'അതുകൊണ്ട്………'
'അയ്യോ, അതുകൊണ്ട്ഓമനക്കുട്ടന്‍ ഇംഗ്ലീഷ് പരീക്ഷക്ക് ഉത്തരമൊന്നുംഎഴുതാത്തതെന്നുംഞാനിതുവരെഅറിഞ്ഞില്ലകേട്ടോ പുരുഷോത്തമാ'മത്തായിസാര്‍ അല്‍പം പരിഹാസമേമ്പടി ചേര്‍ത്തുഇടക്ക്കയറി പറഞ്ഞു
'എന്നാല്‍ജയിക്കാന്‍ ഇംഗ്ലീഷിനും കുറഞ്ഞത് 10 മാര്‍ക്ക്‌വേണമെന്നാഇവന്‍ പറയുന്നെ. അതുകൊണ്ട്ഇവന്റെവിദേശ ഭാഷവിരോധത്തിനു അടിസ്ഥാനമായദേശസ്‌നേഹത്തിനു പത്ത് മാര്‍ക്കെങ്കിലുംകൊടുത്ത്ഇവനെ ഒന്‍പതില്‍ നിന്നുംജയിപ്പിച്ച് പത്തിലേക്ക്കയറ്റിവിടണംഎന്ന് ഞാന്‍ സാറിനോട്അഭ്യാര്‍ത്ഥിക്കുകയാണ്. പുരുഷോത്തമന്‍ ഉപസംഹരിച്ചു നന്ദി നമസ്‌കാരംഎന്ന പതിവ് ഉപസംഹാരശൈലി പ്രയോഗിച്ചില്ലെന്ന് മാത്രം.
'അത്ശരിഅതാണ്കാര്യംഓമനക്കുട്ടാ നിനക്ക് ഓണ പരീക്ഷക്ക് എത്ര മാര്‍ക്കുണ്ടായിരുന്നു.
'മൂന്ന്'മത്തായിസാറിന്റെചോദ്യത്തിനവന്‍  ഉടന്‍മറുപടികൊടുത്തു.
'ക്രസ്തുമസ് പരീക്ഷക്കോ' ?
'രണ്ട്'
'അപ്പോള്‍വിദേശ ഭാഷവിരോധം ക്രമാനുഗതമായിവര്‍ദ്ദിച്ച്‌വരികയാണ്അല്ലേ'?
'സര്‍എന്നുവച്ചാല്‍ഇവന്റെസ്വദേശസ്‌നേഹം ആനുപാതികമായി വര്‍ദ്ധിച്ച് വരികയാണെന്നര്‍ത്ഥം' പുരുഷോത്തമന്‍ വിശദീകരിച്ചു. മത്തായിസാര്‍ഒരുതുണ്ട് കടലാസ്ഓമനക്കുട്ടന്റെ നേര്‍ക്ക് നീട്ടിയിട്ട് പറഞ്ഞു'നിന്റെ പേര് ഇംഗ്ലീഷില്‍ഒന്ന്എഴുത് കാണട്ടെ'
ഓമനക്കുട്ടന്‍ ധൈര്യസമേതം പേരെഴുതി കടലാസ്മത്തായിസാറിനെ തിരിച്ചല്‍പ്പിച്ചു
'എന്താടാഇത് ഓമാന്‍ കുട്ടനേട്'
'സാര്‍…അത്….അവന്‍ ജനിച്ചത് ഞാന്‍ ഒമാനിലായപ്പോഴായിരുന്ന…ഞാനവിടെഇലക്ട്രീഷ്യന്‍ ആയിരുന്നു. അതുകൊണ്ടാവാണം അവന്‍ ഇംഗ്ലീഷില്‍ ഒമാന്‍ കുട്ടനെഴുതിയത്'.
പുരുഷോത്തമന്‍ തന്റെമകന്റെഇംഗ്ലീഷിനെ സാധൂകരിച്ചു. മത്തായിസാര്‍ വീണ്ടുമൊരു കടലാസ്ഓമനക്കുട്ടന് കൊടുത്തിട്ടുമലയാളത്തില്‍ പേരെഴുതാന്‍ പറഞ്ഞു. ആത്മവിശ്വാസത്തോടെഓമനക്കുടനെഴുതി. അത്ഓമനക്കിട്ടനായി പോയി. 'സാര്‍അതിപ്പംഅവന്‍ പത്താം ക്ലാസ്സിലെത്തുമ്പോള്‍ സ്വന്തം പേര് തെറ്റാതെ എഴുതാന്‍ പഠിച്ചോളുംഎന്ന് ഞാന്‍ ഉറപ്പ്തരുന്നു. സാനറിവനെ ജയിപ്പിച്ച്ഇവന്റെ ഭാവിശോഭനമാക്കണമെന്നും ഞാന്‍ വീണ്ടും…വീണ്ടും.ഞാന്‍…
പുരുഷോത്തമനെ മുഴുപ്പിക്കാനയക്കാതെമത്തായിസാര്‍ പറഞ്ഞു.  അയ്യോ ഇനി മറിച്ച് നിര്‍ബന്ധിച്ചാല്‍ പോലുംഓമനക്കുട്ടനെ തോല്‍പ്പിക്കാനാവില്ല പുരുഷോത്തമാ.. 80% ജയിപ്പിച്ചേ പറ്റൂ 50 പേരുള്ളഎന്റെ ക്ലാസ്സില്‍ 40 പേരെയെങ്കിലുംജയിപ്പിച്ചില്ലെങ്കില്‍എന്റെജോലിക്ക്കുഴപ്പമാ പുരുഷോത്തമാ ഓമനക്കിടനെങ്കിലും എഴുതാന്‍ കഴിവുള്ളഓമനക്കുട്ടനെ ജിയിപ്പിക്കാതെ 40 പേരെഞാനെവിടിന്ന്‌കൊണ്ട്‌വരുമെന്റെ പുരുഷോത്തമാ ? ഓമനക്കുട്ടാ കണ്‍ഗ്രാജുലേഷന്‍ പത്താം ക്ലാസ്സിലേക്ക്‌സ്വാഗതം.

        

അപ്പോള്‍ അച്ഛനും കരയുമായിരിക്കും. അല്ലെ?


ഇന്നാണ് മുത്തശ്ശനെ പുതിയ സ്കൂളില്‍ ചേര്‍ക്കുന്ന ദിവസം. പുതിയ ഷര്‍ട്ടൊക്കെ വാങ്ങിക്കൊടുത്തിട്ടുണ്ട് അച്ഛന്‍ . പുതിയ ബ്രഷ്, പേസ്റ്റ്, തോര്‍ത്ത് മുണ്ട്, കത്രിക, അങ്ങനെ എല്ലാം പുതിയത് തന്നെ. മൂക്കിനു മുകളില്‍ വെച്ച ആ കണ്ണട മാത്രം പഴയത്.

മുത്തശ്ശന്റെ സ്കൂളില്‍ ഒരുപാട് മുത്തശ്ശന്മാരും മുത്തശ്ശിമാരും ഉണ്ടെന്നാണ് മുത്തശന്‍ പറഞ്ഞത്. എന്റെ അച്ഛനെ സ്കൂളില്‍ ചേര്‍ത്തത് മുത്തശ്ശന്‍ ആണെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ മുത്തശ്ശനും അച്ഛനു വേണ്ടി ഈ സാധനങ്ങളെല്ലാം വാങ്ങി കൊടുത്തിട്ടുണ്ടാകും.

മുത്തശ്ശന്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുക ആണത്രേ. ഇനി കാണണമെങ്കില്‍ വല്ലപ്പോഴും അവിടെ പോകേണ്ടി വരും. മുത്തസ്സിക്ക് സ്കൂളില്‍ പോകാന്‍ പറ്റിയില്ല. അതിനു മുമ്പേ മുത്തശ്ശി വെള്ള വസ്ത്രം ഒക്കെ ധരിച്ച് സ്വര്‍ഗ്ഗത്തിലോട്ടു പോയി. എന്നാലും മുത്തശ്ശി സ്വര്‍ഗ്ഗം കാണാന്‍ പോകുമ്പോള്‍ എന്നെ വിളിച്ചില്ലല്ലോ എന്ന സങ്കടം മാത്രം.

മുത്തശ്ശന്‍ വളരെ ഗൌരവത്തില്‍ ആണ് ഇന്ന്. ഞാനും ആദ്യമായി സ്കൂളില്‍ പോകുന്ന ദിവസം ഇങ്ങനെ ആയിരിക്കാം.

"സാധനങ്ങളൊക്കെ എടുത്തു വെച്ചില്ലേ?"-അച്ഛന്‍ വിളിച്ചു ചോദിക്കുന്നത് കേട്ട്.

"എടുത്തു വെച്ചു"- മുത്തശ്ശന്‍ ഗൌരവം വിടാതെ പറഞ്ഞു.

"എന്നാല്‍ പിന്നെ ഇറങ്ങാം അല്ലെ?" - അച്ഛന്‍ ചോദിച്ചു.

മുത്തശ്ശന്‍ മറുപടിയൊന്നും പറയാതെ പെട്ടിയുമായി ഉമ്മരപ്പടി ഇറങ്ങാന്‍ തുടങ്ങി. എല്ലാരും ഉമ്മറത്ത് നിരന്നു നില്‍ക്കുന്നുണ്ട്. ഇളയച്ഛന്‍, അമ്മ, ഇളയമ്മ, അനിയത്തിക്കുട്ടി എല്ലാരും മുത്തശ്ശനെ യാത്രയാക്കാന്‍ നില്‍ക്കുക ആണ്.

മുത്തശ്ശന്‍ എന്നെയും അനിയത്തിക്കുട്ടിയെയും അടുത്തു വിളിച്ച് ഉമ്മ തന്നു. ആ കണ്ണുകള്‍ നിരയുന്നുന്ടെന്നു എനിക്ക് തോന്നി. അച്ഛനും ഞാനും അനിയത്തിക്കുട്ടിയും ഒക്കെ ആദ്യമായി സ്കൂളില്‍ പോകുന്ന ദിവസം കരഞ്ഞിരുന്നത്രേ.

ഇനി പ്രായമാകുമ്പോള്‍ അച്ചനെയും ഞാന്‍ സ്കൂളില്‍ ചേര്‍ക്കണം. പുത്തന്‍ ഉടുപ്പും കുടയും ബാഗും എല്ലാം വാങ്ങി കൊടുത്ത് പറഞ്ഞയക്കണം. ccc

സൗഹൃദം

സൗഹൃദം ഒരു
തണല്മരമാണ്..
ചുരുക്കം നാളുകള്
കൊണ്ട് പടര്ന്നു
പന്തലിച്ചു
മനസ്സിനും ഹൃത്തിനും
മീതെ സാന്ത്വനത്തി
റെ പൂക്കുട വിരിച്ചു
നില്ക്കുന്ന ഒരു
തണല്മരം…

കോരിച്ചൊരിയുന്ന
മഴയില് ഇളം ചൂട്
പകരുന്ന
കരിമ്പടമായും
കൊടും വേനലില്
സുഖമുള്ള കുളിര്
പകരുന്ന
ശീതീകരണിയായും
ഒക്കെ മാറാന്
കെല്പ്പുള്ള
തണല്മരം…

അതിന്റെ ഇലകളുടെ
മര്മരം നമ്മുടെ ദുഃഖങ്
അലിയിച്ചു
കളയുന്നു..

അതിന്റെ കുഞ്ഞു
ശിഖരങ്ങള്
നമ്മളുടെ സന്തോഷത്
നൃത്തം വെയ്ക്കുന്നു…

അതില് വസിക്കുന്ന
കുരുവികളും കോകിലങ്
പാടി നമ്മെ സന്തോഷി
ന്നു.

അതിന്റെ സൂനങ്ങളുട
്കുന്നു….

നമുക്ക്
ഒത്തൊരുമിച്ചു ആ
വൃക്ഷത്തെ പരിപാലി
ഇനിയും ഒരുപാട് നാള്
ഒരു നൂറു തലമുറകള്ക്ക്
സാന്ത്വനമേകി ഈ
തണല്മരം
തലയുയര്ത്തി നില്ക്

എന്തേ സമ്മതമല്ല...?

2014, മാർച്ച് 16, ഞായറാഴ്‌ച

.........ഒടുക്കത്തെ നിലവിളി..........


പുഴ
കരാറു തീര്‍ത്ത കടലിന്‍റെ കപ്പം തിരികെ-
കൊടുത്തിവിടെയുപവാസമിരിപപ്പാണ്
തലയ്ക്ക്മീതെ സൂര്യന്‍ കത്തിജ്വലിച്ചുo
തീരത്തിന്നരികെ ചക്രങ്ങള്‍ എരിഞ്ഞമര്‍ന്നു
മേനിക്ക് മീതെ വിഷഗാത്ര മലിനമൊഴുക്കിയും
വിഷമൂട്ടിയീ ലോകത്തിന്‍റെ പേ വാര്‍ഡില്‍
മരണ മണി കാത്തു കിടപ്പാണ്.
ഇന്ന്
പുഴുക്ക് കുഴിഞ്ഞ് നിലാവ് വറ്റിയ കണ്ണുകളും
തേഞ്ഞ് വാററ്റചെരിപ്പുകളും
കരിങ്കല്‍ ഭിത്തി അതിരു തിരിച്ച വഴികളും
മണലെടുത്ത് തുള വീണ കരളും
ബാക്കി കിടപ്പുണ്ട്.
പണ്ട്;
പുഴയുടെ ബാല്യം
കല്ലില്‍ തലതല്ലിയും ചിതറിത്തെറിച്ചും
എന്‍റെ കടലാസു തോണി ഒഴുക്കികളഞ്ഞും
കുഴലൂതി നടന്നരോര്‍മ്മയില്‍ ശേഷിക്കുന്നു
അരികില്‍ തിരതല്ലി കരുത്തുരുണ്ട കല്ലും-
വേരറ്റുപോയ സംസ്കൃതിയുടെ ഏഴുതാപ്പുറങ്ങലും
തേതസ്മരണകള്‍ക്ക് വഴി പറയുന്നു
ഇപ്പോള്‍
സമൃദ്ധിയൊഴിഞപ്പോള്‍
പുഴയുടെ കുഞ്ഞുങള്‍
തൊണ്ടക്കറുതി തേടിയ കടലില്‍
ചത്തു മലര്‍ക്കുന്നു
മഴയുടെ ചുണ്ടുക്കോട്ടിയ പിശുക്കില്‍
മണല്‍ തരികളും വയര്‍ നിറയാതെ വാപൊളിക്കുന്നു
രാത്രി;
പുഴയുടെ മാറില്‍ വഴിയരികിലി
രുട്ടും ചുമന്നേ പാറാവു നില്‍ക്കുന്ന
തെരുവ് വിലക്കിന് താഴെ
ഒരു തെരുവ് വേശ്യ അന്നം തേടുന്നു
ഒടുക്കം;
ഒഴിഞ്ഞ ബോട്ടിലുകളും, ചവറും
ചാലു തീര്‍ത്ത് പുലഞ്ഞിഴയുന്ന
പുഴയുടെ നീരിലെറിഞ് ആഭാസന്‍
കിടന്നു മയങ്ങുന്നു
നഗരത്തില്‍;
രക്തപ്പുഴ തീര്‍ത്ത് മനുഷ്യബന്ധങ്ങള്‍
പുഴയുടെ മാറില്‍ ഉപ്പും പുരട്ടി ഉണങാനിട്ടിരിക്കുന്നു
ചൈത്രകന്‍, ചായം തീര്‍ത്ത ബ്രഷെയിച്ച്
അരങ്ങ് മറഞ്ഞിരിക്കുന്നു
ഇനിയൊരു ജലഭൂപടം വരക്കാനവാതെ
ഇനിയൊരു നോഹയുടെ പേട്ടകമോഴുക്കനവാതെ
പുഴ;
ആള്‍കൂട്ടത്തില്‍ന്‍റെ മഹാസാഗരത്തില്‍
ഒച്ചയെടുത്തപ്പോള്‍ ശോഷിച്ച
ചങ്ക്തുറ്റ നിലവിളിയയമാരുന്നു.

കാലഗതി



പൂനിലാവിന്‍ പാല്പ്പു ഞ്ചിരി പ്പോലെ
കാട്ടുപൂഞ്ചാലയിലെ തെളിനീരുറവയും
ഇക്കിളി കൂട്ടും കൊഞ്ചലുമായി
വിലസിടും നിര്മ്മ ലാമം ബാല്യകാലം...............
സന്ദ്യയുടെ തുടുത്തമുഖo
സുഗന്ധo പേറുന്ന കുളിര്‍ തെന്നല്‍
നീലാകാശത്തിലെ കുഞ്ഞുമേഘങ്ങളെല്ലാം
മായയായിടും കൌമാരക്കാലം........................
വിവാഹത്തിന്‍ ചങ്ങലക്കെട്ട്
ഏകാന്തതയുടെ തടവറ
മൂടിയടക്കപ്പെട്ട മനസ്സ്
വട്ടിവരണ്ടതാം യൌവനകാലം........................
ശ്രുതിഭoഗം വന്നു താളം പിഴച്ചു
മീട്ടിടും രാഗങള്‍ പഴ്ശ്രുതിയായിടും
ശ്രോതാക്കള്‍ വിട്ടകലും സുന്ദരകാവ്യം
അതു താനല്ലയോ വാര്ധ ക്യകാലം....................

നീ; കുറെ ഭാവഭേദങ്ങള്‍...............


മഴ......
നീ എനിക്ക് മഴയായിരുന്നു
വരണ്ട ഭൂമിയിലേയ്ക്കു പെയ്തിറങ്ങിയ പുതുമഴ
പക്ഷേ...............
എവിടേയോ താളം പിഴക്കുന്നുണ്ടായിരുന്നു.

നിറം
നിനക്ക് ഞാന്‍ നിറം കൊടുത്തു.
പക്ഷേ...............
എന്റെക ചായക്കൂട്ടുകള്‍ കൂടിക്കലര്ന്നിനല്ല.

സംഗീതം
സ്വരങ്ങലില്‍ ഞാന്‍ നിന്നെകണ്ടു.......
രാഗങ്ങളില്‍ നിന്റെൊ മുഖം മിന്നി മറഞ്ഞു.
പക്ഷേ...............
തന്ത്രികളില്‍ പലപ്പോഴും
കൈകള്‍ വിറച്ചു

സ്വപ്നം
സ്വപ്നത്തില്‍ നീ ഉണ്ടാവാറുണ്ട്
പക്ഷേ...............
എല്ലാം മിഥ്യ മാത്രമായിരുന്നു.

യാത്ര
നീ സഹയാത്രികയാണ്
എപ്പോഴും കൂടെ ഉണ്ടാവാറുണ്ട്
പക്ഷേ...............
വഴിയിലെവിടെയോ നിന്റെ. നിഴല്‍ പോലും മറഞ്ഞു.

പുഴ
നീ പുഴയാണ്;
ഇണക്കവും പിണക്കവും ഇടകലര്ന്നോഴുകുന്ന
ഒരു തെളിഞ്ഞ പുഴ
പക്ഷേ...............
നിന്റെള മുഖത്തു കാര്മേ.ഘങ്ങളുണ്ടായിരുന്നു.

വസന്തം
നീ പൂവായിരുന്നു
ഞാന്‍ കാത്തിരുന്നു വസന്തത്തിലെ,
പക്ഷേ...............
വസന്തം വന്നു
നീ ഉണ്ടായിരുന്നില്ല
എന്നിട്ടും ഞാന്‍ കാത്തിരുന്നു.
നക്ഷത്രവെളിച്ചത്തില്‍ നീ വരുമെന്ന
പ്രതീക്ഷയോടെ.........

...........ഇനിയും വേണോ ഈ ക്രൂരത...............


സന്ധ്യ മയങ്ങി ആറ്റിലാടും
കുഞ്ഞു മത്സ്യത്തെപോല്‍
തത്തിയാടി നക്ഷത്രങ്ങള്‍
പകല്‍ സൂര്യന്റെ തിളക്കം കടമെടു ത്ത പോല്‍
ചന്ദ്രനും തിളങ്ങി.

ഒരു കൊച്ചു നീരുറവപോല്‍
തെറ്റുകള്‍, തെറ്റുകള്‍ പിന്നെയും
ചെയ്യുന്നു, ഭാരംകൂട്ടിടാനായ്
തെറ്റുകള്‍ പിന്നെയും
ചെയ്തിടുന്നു.

ഹിംസയും അഹിംസയും
സത്യവും മിഥ്യയും
കൂട്ടിയിണക്കുന്ന മനുഷ്യാ
ഒന്നോര്‍ക്കണം നീ വെറുമൊരു
മഞ്ഞു തുള്ളി.

യൗവന കാലത്തില്‍ സ്വര്‍ണ്ണ തകിടും
വാര്‍ദ്ധക്യ കാലത്തില്‍ തങ്കതകിടും
നിന്‍ മുമ്പിലര്‍പിച്ചു ഭൂമിയെ
ന്തിനു നീ മെതിക്കുന്നു.

അമ്മതന്‍ മാറിടം പിച്ചിച്ചീന്തു
ന്നോ രോമന കുഞ്ഞു പോല്‍
ഇരുളാര്‍ന്ന വഴികള്‍ നീ തേടുമ്പോയും
ഭൂമിതന്‍ ക്ഷമ നീ അറിഞ്ഞിടുന്നു.

വാര്‍ദ്ധക്യ കാലത്തിന്‍ അന്ത്യത്തിലെത്തിടുമ്പോള്‍
പാപങ്ങളോരോന്നും
ഓര്‍ത്തിടുമ്പോള്‍
മനസ്സിന്റെ അകത്തളങ്ങള്‍
ഇരുളുന്നു…ഉഴലുന്നു.

വലയില്‍പ്പെട്ട മാന്‍കുഞ്ഞു- പോല്‍
ജീവിതത്തിന്‍ അന്ത്യമെത്തീടു മ്പോള്‍
ഒരാശ്രയഗോളം നീ തേടിടുന്നു
മരണാനന്തര ജീവന്‍ തുടിക്കു ന്നീ താത്താവായിതല്ലോ……….

#മോങ്ങത്തുകാരന്