2014, ജൂലൈ 9, ബുധനാഴ്‌ച

പ്രത്യാശയുടെ നവചൈതന്യം

മരം കോച്ചുന്ന തണുപ്പ്
 എന്നെ തലോടാന്‍ തുടങ്ങവെ
 കാത്തിരിപ്പിന്റെ സുഖം കെടുത്തി
 ഇരുട്ടിന്റെ മറപറ്റി 
കള്ളനെപ്പോലെ നീ വന്നു 
ഡിസംബര്‍......

 പലരും നിന്നെ വിലകൂടിയ 
ആശംസാ കാര്‍ഡിലൊതുക്കി 
ചിലര്‍ ചെവി തുളുക്കുന്ന 
സംഗീത നിശകളില്‍ നിന്നെ തളര്‍ത്തി
 മറ്റ് ചിലര്‍ 
നിന്നെ വര്‍വേല്‍ക്കാന്‍ 
വിദേശ മദ്യശാലകളില്‍ 
തിക്കി തിരക്കി 
അപ്പോഴും ഉത്ഭവിക്കാന്‍ മലകളോ
 സ്വീകരിക്കാന്‍ കടലുകളോ 
ഇല്ലാത്ത ചിലര്‍ 
വഴിയോരങ്ങളില്‍ കിടന്നും
 കോച്ചുന്ന തണുപ്പില്‍
 മഞ്ഞ് പുതക്കുകയായിരുന്നു. 
ഒഴുകാനറിയാത്ത ജലധാരകള്‍ 
ഇന്നലെ വരെ 
എന്റെ നവവര്‍ഷപ്പുലരികള്‍ക്ക് 
ബാല്യത്തിന്റെ നിഷകളങ്കതയും 
താരാട്ടിന്റെ മാധുര്യമുണ്ടായിരുന്നു. 
നിറയെ മഞ്ചാടികുരുകളും
ഞാവാല്‍ പഴങ്ങളും
വിഷാദത്തിന്റെ 
വത്സരങ്ങള്‍ക്ക് ശേഷം ഇന്ന് 
വീണ്ടും ഒരു പൊന്‍വര്‍ഷപ്പുലരി 
ലഹളകള്‍ക്കെട്ടടങ്ങിയ കടലില്‍ നിന്ന്
 ഒലിച്ചിറങ്ങുന്ന
 കൊച്ചരുവിയെപ്പോലെ പുത്തനുണര്‍വ്വ് 
പുറത്താരോ ചെല്ലുന്നു 
പുതുവര്‍ഷം സമ്പന്നങ്ങളാല്‍ സമൃദ്ധം 
സ്വപ്നത്തില്‍ 
ഒരു വെള്ളരിപ്രാവ് കുറുകുന്നു 
ചക്രവാളത്തില്‍ ഉദയസൂര്യന്റെ ശോണിമ 
ഹൃദയത്തില്‍ 
പ്രത്യാശയുടെ നവചൈതന്യം......