2015, ജനുവരി 30, വെള്ളിയാഴ്‌ച

മുരുകവേൽ നിങ്ങൾ തനിച്ചല്ല


എഴുതികൊണ്ടിരിക്കുന്ന
പെരുമാള്‍ മുരുകനെക്കാള്‍
വായനാസാധ്യതയുണ്ട്
ജാതീയതയുടെ
കഴുമരത്തില്‍
ഊഞ്ഞാലുകെട്ടി
എഴുത്തവസാനിപ്പിച്ച
പി.മുരുകന്.....!!

 തമിഴ് എഴുത്തുകാരനും വിവർത്തകനുമായ പെരുമാൾ മുരുകനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ തമിഴ് സംസ്കാരത്തിനു യോജിച്ചതല്ല ,
ഇത്തരം നിലപാടുകളെ ചെറുത്ത് തോൽപ്പിക്കാൻ തമിഴ് സമൂഹത്തോടപ്പം കേരള സമൂഹവും തയ്യാറാകണം..
ദക്ഷിണേന്ത്യൻ  സംസ്ഥാനങ്ങളിൽ കടന്നു കയറാനുള്ള ശ്രമത്തിൻറെ ഭാഗമായി ബി.ജെ.പി തമിഴ് നാട്ടിലും ജാതി ശക്തികളെ കൂട്ട്പിടിച്ച് നടത്തുന്ന ഇത്തരം പ്രടിഷേദങ്ങൾ  വ്യക്തിയുടെ    സ്വതന്ത്രത്തെ ഹനിക്കുന്നതാണ് ഇതിനോട് യോജിക്കാനാവില്ല.
ഉത്തരേന്ത്യൻ കച്ചവടക്കാരുമായുള്ള  ബന്ധം സ്ഥാപിച്ചെടുക്കുന്നതിനായി നാമക്കല്ലിലെ പുത്തൻ മുതലാളി വർഗം ഒരു എഴുത്തുകാരൻറെ  തൂലികയുടെ മുനയൊടിക്കുകയാണ് . എഴുത്തുകാരൻറെ  സ്വതന്ത്രത്തിനു മേൽ കുതിര കയറാനുള്ള സംഘപരിവാർ ശക്തികളുടെ പോക്കിരിത്തരങ്ങൾ അനുവധിക്കനാവുന്നതല്ല.
ഇന്ന് ഇത് തമിഴ് നാട്ടിലാണങ്കിൽ നാളെ കേരളത്തിലെ എഴുത്ത്കാരും ഇത്തരം വെല്ലുവിളികൾ നേരിടെണ്ടിവരും..
 സംഘപരിവാർ  ഓഫീസിൽ  നിന്ന് മുൻ‌കൂർ അനുവാദം വാങ്ങിയാലെ എഴുതാൻ പറ്റു എന്ന നിലവരാൻ ഇങ്ങനെയാനങ്കിൽ  അധിക സമയം വേണ്ടിവരില്ല ..
ഇത്തരം അനീതികൾക്കെതിരെ പ്രതികരിക്കാൻ നമ്മൾ തയ്യാറാവണം ..
.
പെരുമാൾ മുരുകവേൽ  നിങ്ങൾ തനിച്ചല്ല ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം....

1948 ജനുവരി മുപ്പത്…… ഭാരതത്തിന്റെ ആത്മാവിനു മുറിവേൽക്കുന്നു....

 വെളിച്ചത്തിൽ നിന്നും അന്ധകാരത്തിലേക്കു ഭാരതത്തെ വലിച്ചെറിഞ്ഞ അറുപത്തിയേഴു വർഷങ്ങൾക്കുമുൻപുള്ള ആ ജനുവരി മുപ്പത് ഒരു ഭാരതീയനും ഒരിയ്ക്കലും മറക്കാനാവില്ലാഅന്നുവൈകിട്ട് ഏകദേശം അഞ്ചുമണികഴിഞ്ഞ് പത്തുമിനിറ്റായപ്പോഴാണു ഗോഡ്സേ എന്ന ചെകുത്താന്റെ സന്തതി മരണത്തിന്റെ വ്യാപാരിയായ് വന്നു മഹാത്മാവിന്റെ നെഞ്ചിലേക്ക് ബറൈറ്റാ പിസ്റ്റളുപയോഗിച്ച് മൂന്നുറൗണ്ട് വെടിയുതിർത്തതും….
അംഹിസയുടെ പ്രചാരകനു വിധിനൽകിയത് ക്രൂരമായ അവസ്സാന മായിരുന്നു….ഭാരതത്തിന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ മഹാത്മാവിന്റെ സിദ്ധാന്തങ്ങൾക്ക് പോറലേൽപ്പിയ്ക്കുവാൻ അന്നും ഇന്നും ഗോഡ്സേയുടെ പിൻഗാമികൾക്കായിട്ടില്ലാ ഇനിയൊരിയ്ക്ക ലുമാവുകയുമില്ലാ..ഗാന്ധിജിയുടെ മരണത്തിനു ശേഷം ഹിന്ദുസ്ഥാൻ ടൈംസ് അവരുടെ മുഖപത്രപേജിൽ ഇങ്ങനെയെഴുതി.........
“ആരുടെ പാപമോചനത്തിനുവേണ്ടി ഗാന്ധിജി ജീവിച്ചുവോ, അവർ തന്നെ അദ്ദേഹത്തെ വധിച്ചു. ലോകചരിത്രത്തിലെ ഈ രണ്ടാം ക്രൂശിക്കൽ നടന്നത് ഒരു വെള്ളിയാഴ്ച്ചയാണ് ആയിരത്തിത്തൊള്ളാ യിരത്തി പതിനഞ്ച് കൊല്ലം മുമ്പ് യേശുവിനെ കൊലപ്പെടുത്തിയ അതേദിവസം. പിതാവേ, ഞങ്ങളോടു പൊറുക്കേണമേ”.......
സത്യത്തിന്റെ പാതയിൽനിന്നും വ്യതിചലിയ്ക്കാതെ ജീവിച്ച 
ആ മഹാത്മാവിന്റെ ആത്മാവ് അന്തിയുറങ്ങുന്ന മണ്ണിൽ ജനിയ്ക്കാനായതിൽ നമ്മൾ ഭാരതീയർക്ക് എന്നും അഭിമാനിയ്ക്കാം....
ഓർമ്മകൾക്കു മരണമില്ലാത്ത മണ്ണിൽ വീണ്ടുമൊരു ജനുവരിയുടെ
ഓർമ്മയായ് വേദനയോടെ നാം മനസ്സിൽ സൂക്ഷിയ്ക്കുന്നു ഇന്നും
മഹാത്മാവിന്റെ മരണം സ്യക്ഷ്ട്രിച്ച വേദനകൾ…..

രാജ് ഘട്ടിൽ അന്തിയുറങ്ങുന്ന ബാപ്പുജിയുടെ ഓർമ്മകൾക്കുമുൻപിൽ കണ്ണിർപ്രണാമം

2015, ജനുവരി 29, വ്യാഴാഴ്‌ച

ഭാരതം ജയിക്കട്ടെ


കേന്ദ്രസര്‍ക്കാരിന്റെ റിപബ്ലിക്ക്ദിന പരസ്യത്തില്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നിവ ഒഴിവാക്കിയ ബോധപൂര്‍വ്വമായ നടപടി രാജ്യദ്രോഹപരമാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത നിരാകരിക്കുന്ന ഈ നടപടിക്ക് പിന്നില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമാണ്. 
ഗുരുതരമായ ഈ വീഴ്ചയില്‍ പശ്ചാത്തപിക്കാനോ പ്രായശ്ചിത്തം ചെയ്യാനോ തയ്യാറാകുന്നതിനു പകരം ന്യായീകരിക്കാനുള്ള വിഫലശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദിസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. ജനങ്ങള്‍ അംഗീകരിച്ച ഭരണഘടനയെ വെല്ലുവിളിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം 
ഭാരതം ജയിക്കട്ടെ 

അഭിമാനമാവാൻ കേരളത്തിൻറെ ചുണക്കുട്ടികൾ

ദേശീയ ഗെയിംസിൽ കേരളത്തിൻറെ അഭിമാനമുയർത്താൻ നമ്മുടെ ചുണക്കുട്ടികൾ
ഒരായിരം വിജയാശംസകൾ
GET SET PLAY

പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്നവർ

കുടുംബത്തിൻറെ പട്ടിണി മാറ്റാൻ വേണ്ടി അമ്മയെയും മക്കളെയും ഭാര്യയെയുമെല്ലാം വെടിഞ്ഞു അറേബ്യയുടെ മണ്ണിൽ പകലന്തിയോളം കഷ്ട്ടപ്പെടുന്ന  പാവപ്പെട്ട പ്രവാസികളുടെ  വിയർപ്പുകണം കുടിക്കുന്ന കസ്റ്റംസ് ഓഫീസർ മാർ നമ്മുടെ നാടിനു ശാപമാകുന്നു...
കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസ് അധികാരികളുടെ നാറിയ പരിപാടികൾ  അരങ്ങുതകർക്കുകയാണ്. പ്രവാസികളുടെ രക്തം ഊറ്റിക്കുടിക്കുന്ന രക്തരഷസ്സുകൾ ആവുകയാണ് കസ്റ്റംസ് അധികാരികൾ,
കുടുംബം വിട്ടു അന്യ നാട്ടിൽ പോയി പണിയെടുത്തു മിച്ചം വരുന്ന തുച്ചമായ പണം കൊണ്ട് നാട്ടിലേക്കു മടങ്ങുന്ന പാവങ്ങളുടെ പെട്ടി പൊക്കുന്ന പരിപാടി തുടരുകയാണ്, ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന  കസ്റ്റംസ് അധികാരികൾ പാവങ്ങളുടെ പേഴ്സ് അടിച്ചെടുക്കുന്ന പരിപാടി ലജ്ജാകരം തന്നെയാണ്...
കസ്റ്റംസ് അധികാരികൾ പിച്ചച്ചട്ടിയിൽ കയ്യിട്ടുവരാൻ മാത്രം തരംതാണു പോയോ ?
കസ്റ്റംസ് ഉദ്യോഗസ്ഥർ പാപ്പരായകിൽ കേരള ജനത പിച്ച തെണ്ടി നിങ്ങളുടെ വീട്ടിലെ അടുപ്പ് പുകയ്ക്കാൻ തയ്യാറാണ്...
അധികാരത്തിൻറെ അഹന്തയും പേറി പാവങ്ങളുടെ ചോര കുടിക്കുന്ന കാപാലികരെ നാണമില്ലേ നിങ്ങൾക്ക്... 

2015, ജനുവരി 20, ചൊവ്വാഴ്ച

റണ്‍ കേരള റണ്‍ ...........










എൻറെ നാടിൻറെ  കായിക ചരിത്രത്തിൽ  പുതിയ ചരിത്രം എഴുതി ചേർക്കാൻ രണ്ടര പതിറ്റാണ്ടിനു ശേഷം വീണ്ടും ദേശീയ ഗെയിംസ് കേരളത്തിൻറെ  മണ്ണിലെത്തുമ്പോൾ നമുക്കഭിമാനിക്കാം  നമ്മുടെ നാട് മഹത്തായ ഒരു ചരിത്രത്തിനു സാക്ഷിയാകാൻ പോകുന്നതിൽ....

കേരളത്തിൻറെ ചരിത്രം നമുക്കറിയാം ഇവിടെ എന്ത് വന്നാലും അതിനെ  കൂവി തോൽപ്പിക്കാൻ ഒരു കൂട്ടം ആളുകൾ കടന്നുവരും അവർ ആ പരിപാടികൾ കൊളം തോണ്ടും, അത്തരം പല കൊളം തോണ്ടാലുകളെക്കൊണ്ട്
ഇന്നെലകളിൽ ഒരു സമൂഹം അന്ധകാരത്തിലേക്ക് മൂക്കുക്കുത്തി ഇനിയതു സംഭവിച്ചുകൂടാ...

നമ്മുടെ കായിക മേഖലയുടെ യശസ്സ് ഉയർത്താൻ നമ്മുടെ നാടുകളിൽ നിന്നും കായിക താരങ്ങൾ ഉയർന്നുവരണം നമ്മുടെ നാട്ടിൻ പുറങ്ങളിൽ കളിസ്ഥലങ്ങളിൽ മറഡോണ മാരും ഉസൈൻ ബോൾട്ട്   മാരും പിറവികൊള്ളനം
നമ്മുടെ കുട്ടികൾ ലോകത്തിൻറെ നെറുകയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക പറപ്പിക്കാൻ പ്രാപ്ത്തരാവനം.....



നമ്മുടെ മണ്ണിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച ഇന്നലത്തെ താരങ്ങളുടെ പിന്മുറ തളർന്നിരുന്നു കൂടാ ...
ഇന്ത്യയുടെ കായിക സ്വപ്നങ്ങള്ക്ക് ചിറകു നൽകാൻ കേരള മണ്ണിനാവണം...
പി റ്റി ഉഷ യും ഐ എം വിജയനും ഷൈനി വിത്സനും   അഞ്ചു ബോബി ജോർജ്ജും അങ്ങനെ ഒത്തിരി താരങ്ങളുടെ വിയർപ്പു കണങ്ങൾ  പൊടിഞ്ഞു വീണ നമ്മുടെ കളി സ്ഥലങ്ങളിൽ നിന്നും പുത്തൻ തരോദയങ്ങൾ പിരവിക്കൊള്ളനം ...

ഒളിബ്യൻ ഇർഫാൻ മാർക്ക് ഇനിയും ഉയരങ്ങൾ കീഴടക്കനാവണം ...
അതിനു വലിയ പിന്ദുണ നൽകാൻ ദേശീയ ഗെയിംസ് നാവും എന്നതിൽ ആര്ക്കും സംശയമില്ല ...
ഈ ദേശീയ ഗെയിംസ് കായിക കേരത്തിന്റെ ചരിത്രത്തിൽ പുതിയ പിറവികൾക്ക് കാരണമാവട്ടെ...
ഇന്ത്യ യുടെ കായിക സ്വപ്നങ്ങൾക്  ഈ ഗെയിംസ് സാക്ഷാത്കാരം ആവട്ടെ...

റണ്‍ കേരള റണ്‍ ...........


2015, ജനുവരി 19, തിങ്കളാഴ്‌ച

പ്രഭാഷണ കലയുടെ ആചാര്യന് ഒർമ്മയായിട്ട് രണ്ട് വർഷം

സുകുമാർ അഴീക്കോട് (26 മെയ്‌ 1926-24 ജനുവരി 2012 )

മരണം വരെ ഗാന്ധിയന്
ആശയങ്ങള് ഉയര്ത്തിപ്പിടി
ച്ച,
ഗാന്ധിയന്
ജീവിതത്തില്
നിന്നും അണുവിടെ തെറ്റാതെ മുമ്പോട്ടു
പോയ തന്റേടി.
അതായിരുന്നു സുകുമാര്
അഴിക്കോട്.
ഒരിക്കലും കക്ഷി രാഷ്ട്രീയത്തിന
് അടിമപ്പെട്ടു
പോയിരുന്നില്ല സുകുമാര്
അഴിക്കോട്.
പറയേണ്ടത്
പറയുമ്പോള്,
വിമര്ശിക്കേണ്ട
വരെ,
വിമര്ശിക്കുമ്പ ോള്
അവിടെ രാഷ്ട്രീയ
നേതാക്കന്മാരുട
െ വലുപ്പച്ചെറുപ്പ
വും അദ്ദേഹം നോക്കിയിരുന്നില
്ല.
ഗാന്ധിയന്
ആദര്ശങ്ങളില്
കലര്ത്തിയെടുത് ത ഒരു
സോഷ്യലിസ്റ്റ്
ന്നുകാഴ്ചപ്പാടായിര ു
എന്നും അഴിക്കോട്
മുന്നോട്ടുവെച്ചത്.
പലപ്പോഴും അദ്ധേഹത്തിന്റെ അഭിപ്രയങ്ങള്
നമുക്ക്
സ്വീകാര്യം ആകാതെ വരാറുണ്ടായിരുന്
നു .
പക്ഷെ നമ്മള്
സാധാരണക്കാര്
പോലും അദ്ദേഹത്തിന്റെ വാക്കുകള്
സാകൂതം കേള്ക്കുകയും വിശകലനം ചെയ്യുകയും ചെയ്തിരുന്നു
എന്നതിനാലാണ്
ഇങ്ങനെ സംഭവിച്ചത് .
അതെ ഓരോ മലയാളിക്കും അദേഹം തങ്ങളില്
ഒരാള് ആയിരുന്നു...

ഗാന്ധി പഴമയല്ല പ്രതീക്ഷയാണ്


ഗാന്ധിയന്‍ ആദര്‍ശങ്ങളും ആശയങ്ങളും മുന്‍പ് എന്നത്തേക്കാളും പ്രസക്തമായ ഒരു കാലത്തിലൂടെയാണ്‌ നമ്മുടെ രാജ്യം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഗാന്ധിയെ ഒരു തൂപ്പുകാരനോ വെറുമൊരു പൊള്ളയായ പ്രതീകമോ ആക്കി നിശ്ച്ചേഷ്ടനാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളിലെ വിപ്ലവപരത ചോര്‍തികളഞ്ഞു ഒരു ഹിന്ദുത്വ ബിംബമാകാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. അവര്‍ തന്നെ മറുവശത്ത് ഗാന്ധിക്ക് പകരം ഗോഡ്സെയെ വീരനായകനും രാഷ്ട്ര പ്രതീകവും ആക്കാനും ആഹ്വാനം ചെയ്യുന്നു. ഇവ രണ്ടും ഒരേ പ്രവൃത്തിയുടെ രണ്ടു മുഖങ്ങള്‍ ആണ്. ഗാന്ധിയുടെ നിര്‍ഭയതയും മത സൌഹാര്ദത്തിനു വേണ്ടി സ്വയം ബലിയായ ആത്മാര്‍പ്പണവും ദാരിദ്രജനതയില്‍ ഉള്ള ഊന്നലും നിസ്വരോടുള്ള കരുതലും , അന്ധമായ , അനാഥരെ സൃഷ്ടിക്കുന്ന, പരിസ്ഥിതി നശിപ്പിക്കുന്ന ഇന്നത്തെ മഹാവികസനസങ്കല്പത്ത്തിനു എതിര്‍ നില്‍ക്കുന്നു. അദ്ദേഹം മുന്നോട്ടു വെച്ച സ്വയം പര്യാപ്തതയും വികേന്ദ്രീകരണവും ഇന്നത്തെ ആഗോളീകരണത്ത്തിനും അധികാ
രകേന്ദ്രീകരണത്തി നുമുള്ള മറുമരുന്നുകള്‍ ആണ്. ഗാന്ധിയെ ഗാന്ധി വിധ്വ്മ്സകരില്‍ നിന്നും തിരിച്ചു പിടിക്കേണ്ടത്‌ നമ്മുടെയെല്ലാം ജനാധിപത്യപരമായ ഉത്തരവാദിത്വമാനെന്നു തിരിച്ചറിഞ്ഞു ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ നമ്മൾ സന്നദ്ധരാവണം.....

കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ എല്ലാവരും തയ്യാറാകണം ...



''ഞാൻ ഒരു കാലത്തും കമ്യൂണിസ്റ്റ് ആയിരുന്നില്ല.ഇടതു ചിന്തകളോടാണ് താല്പര്യം.ഞാൻ ഇപ്പോഴും കോണ്‍ഗ്രസ്സിനകത്തെ ഇടതു പക്ഷക്കാരനാണ്.അതിൽ മാറ്റമില്ല.ഇന്ത്യയിലെ പുതിയ ഭീഷണമായ സാഹചര്യത്തിന് മാറ്റമുണ്ടാകണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവരാണ് ഇടതു പക്ഷവും കോണ്‍ഗ്രസും.അവർ ഒന്നിച്ചു നിൽക്കണം . ഇതിനായി ഇടതുപക്ഷം മുൻകൈ എടുക്കണം .അല്ലങ്കിൽ കോണ്‍ഗ്രസ്സ് ഇടതുപക്ഷത്തെ സമീപിക്കണം.അത് വലിയ മാറ്റങ്ങളുണ്ടാക്കും'' - മണി ശങ്കർ അയ്യർ
ഇന്ത്യയുടെ വൈവിധ്യം ഉള്‍ക്കൊള്ളുന്ന തരത്തില്‍ ആയിരുന്നു പണ്ഡിറ്റ്‌ജി അദ്ദേഹത്തിന്റെ ഫാബിയന്‍ സോഷ്യലിസം ഇന്ത്യക്ക് വേണ്ടി "ജനാധിപത്യ സോഷ്യലിസം" ആയി നിര്‍വചിച്ചത്. കാലാനുസൃതമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ട് ആ ചിന്താഗതിയെ നിലനിര്‍ത്തിക്കൊണ്ട് പോരുന്നതായിരുന്നു ഒറ്റയടിക്ക് വലത്തോട്ടു ചായുന്നതിനേക്കാള്‍ ഭേദം.
കാരണം അടിസ്ഥാനപരമായി ജനങ്ങള്‍ക്കാണ് ജനാധിപത്യത്തില്‍ അധികാരം. അത് കൊണ്ട് അടിസ്ഥാന വര്‍ഗത്തെ മറന്നു കൊണ്ടുള്ള ഒരു വികസനവും ഫലപ്രാപ്തി തരുന്നതല്ല.
ഇന്ന് കോണ്‍ഗ്രസിലെ ഇടതു പക്ഷ വിഭാഗം എത്രത്തോളം കുറഞ്ഞു പോയിട്ടുണ്ട് എന്ന് അറിയാമല്ലോ. പലരും കോണ്‍ഗ്രസ്‌ വിട്ടു പോയിട്ടുണ്ട്. എന്നാലും മണി ശങ്കര്‍ അയ്യറിനെപോലെയും ജയറാം രമേഷിനെ പോലെയും ഉള്ളവര്‍ കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുന്നതാണ് എന്നെ പോലുള്ള ഇടതു പക്ഷ ചിന്താഗതി പേറുന്നവര്‍ക്ക് പ്രതീക്ഷ ഉളവാക്കുന്നത്. കാരണം അടിസ്ഥാനപരമായി കോണ്‍ഗ്രസ്‌ ഒരു സെന്റര്‍-ലെഫ്റ്റ് പാര്‍ട്ടിയാണ്. ഇടയ്ക്കു താല്‍കാലികമായി ഒരു ചെറിയ വ്യതിയാനം സംഭവിച്ചു എന്നെ ഉള്ളൂ..
Last but not the least, ആസാദ്‌ പറഞ്ഞത് ഇവിടെ ഉദ്ധരിക്കട്ടെ
ജബ് തക് ആപ് അവാം കെ സാഥ് ഹേ..
അവാം ആപ് കെ സാഥ് രഹെമ്ഗെ

ജയ് ഹിന്ദ്‌

കടപ്പാട് മുഹമ്മദ്‌ ഇക്ബാൽ

2015, ജനുവരി 18, ഞായറാഴ്‌ച

ഞാൻ അൽപ്പം വൈകി പോയോ സഹോദരി നിന്നെ ഓർമ്മിച്ചെടുക്കാൻ ഈ വർഷം മാപ്പ്



ജനുവരി 17 നന്ദിതയുടെ ചരമ ദിനം

ഏന്നോ വരച്ചിട്ട വര്ണ ചിത്രങ്ങളില്‍ നിന്നും വര്‍ണങ്ങള്‍ മാഞ്ഞു തുടങ്ങിയിരിക്കുന്നു
ഉദയ സൂര്യന്‍റെ ചുവപ്പ് നഷ്ടപ്പെട്ടിരിക്കുന്നു ആഴിക്കും ആകാശത്തിനും നിറമില്ലാതായിരിക്കുന്നു
ജനിച്ചു ജീവിച്ച ജന്മാന്തരങ്ങളില്‍ ഒരു പിടി വാക്കുകള്‍ ബാക്കിയായ് പോയവള്‍
വാക്കുകള്‍ കൊണ്ട് ചിത്രം വരച്ചവള്‍! അന്ഗിയായിരുന്നു നീ ...
പ്രണയം മനസ്സില്‍ നിറച്ചു തൂലിക തുമ്പുകൊണ്ട്‌ കുത്തി നോവിച്ചവള്‍
നീല വരയിട്ട കടലാസ്സില്‍ നീ കുറിച്ച വരികളില്‍ ഇന്നും ചരിത്രം തേടുന്നു
ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ വരികളെ പ്രണയം പ്രവഹിക്കുന്ന തൂലികയും
തീഷ്ണ വികാരം അടങ്ങിയ വാക്കും നിന്‍റെ കണ്ണില്‍ ജ്വലിക്കും നാളവും
അറിഞ്ഞിരുന്നില്ല നന്ദിത...... നീ വരികളില്‍ ഒളിപ്പിച്ച മഴയും കനലും
ചിലപ്പോള്‍ അവ ഏരിഞ്ഞു കാത്തുന്നു നെരിപ്പോടുപോലെയും
മറ്റു ചിലപ്പോള്‍ പെയ്യുന്നു നനുത്തൊരു നിലാമാഴയായും
പൊലിഞ്ഞു പോയെങ്കിലും നിറഞ്ഞു കത്തുന്നു നീ ഒരിക്കലും മരിക്കാത്ത
ഓര്‍മകളില്‍. നന്ദിത ഏന്‍റെ ലാന്ച്ചനകള്‍ക്കും അപ്പുറമാണ് നീ

2015, ജനുവരി 16, വെള്ളിയാഴ്‌ച

ജന മനസ്സുകളിലെ ന്യൂസ്‌ ന്യൂസ്‌ മേകർ ഓഫ് ദി ഇയർ സ്നേഹത്തിൻറെ മാലാഖ ക്ക് സ്വന്തം




ന്യൂസ്‌ മേകർ ഓഫ് ദി ഇയർ അവാർഡ്‌ മഞ്ജു വരിയര്ക്ക് ....
സന്തോഷം......
ഇതാ നിസ്വാര്ത സേവനത്തിലൂടെ ഒരു പെണ്‍കുട്ടി മാതൃക ആകുന്നു .ആ കുട്ടിക്ക് പൊതുജനം നല്കുന്ന മതിപ്പ് ചാനലുകളിൽ പൊങ്ങച്ചം പറഞ്ഞു കിട്ടിയതല്ല .കേട്ടറിവ് ,പറഞ്ഞറിവു എന്നിവ വഴി ലഭിച്ച കളങ്കം ഇല്ലാത്ത പൊതുജന പിന്തുണ ആണ് .ഇന്ന് ഭരണ ,പൊതു കാര്യങ്ങളിൽ കാഴ്ചക്കാർ ആകുന്ന സ്ത്രീ സമൂഹത്തിനോരപവാദം .(ക്ഷമിക്കണം എല്ലാ സ്ത്രീകളും അല്ല പക്ഷെ ഭൂരിഭാഗംപേരും ).പ്രവര്ത്തിയും ,വാക്കുകളും ആണ് സ്ത്രീ സൌന്ദര്യത്തിനു ആധാരം എങ്കിൽ ലോകത്തിലെ ഏറ്റവും നല്ല സുന്ദരി ഇവളാണ് .മനോരമയും ,മാതൃഭുമിയും .കൌമുദിയും ഒന്നും പ്രചാരം നൽകി ഇല്ലെങ്കിലും ജന മനസുകളുടെ ഉള്ളില ഇവളാണ് ന്യൂസ്‌ മേകർ ഓഫ് ദി ഇയർ .ദൈവത്തിന്റെ കൈയൊപ്പ്‌ പതിഞ്ഞ മാലാഖ .ചുംബിക്കാൻ വെമ്പി നില്കുന്ന പ്രിയ സൊദരിമരെ ഒരു നിമിഷം ഒന്ന് ശ്രദ്ധിക്കൂ ഇവളുടെ പ്രവര്ത്തി ....ഒരായിരം സ്നേഹ ചുംബനങ്ങൾ ഇവള്ക്ക് കിട്ടി കഴിഞ്ഞു .അതും തെരുവോരങ്ങളിൽ നിന്ന് തന്നെ പക്ഷെ ഒന്നുണ്ട് വ്യത്യാസം ആ നിർ ലോഭ ചുംബനങ്ങൾക്ക് പിന്നിലുള്ള വികാരം മനുഷ്യതം എന്ന ദൈവ ഹിതമാണ് .അതിനു സദാചാരത്തിന്റെ കൂച്ച് വിലങ്ങുകൾ ഇല്ല ,മനസാക്ഷിയുടെ കരഖോഷങ്ങൾ മാത്രമേ ദർശിക്കാൻ ആകൂ ..........

2015, ജനുവരി 15, വ്യാഴാഴ്‌ച

കലാ പ്രതിഭകൾക്ക് സ്നേഹാഭിദ്യവാങ്ങൾ


കലയുടെ കേളിക്കൊട്ടുയരാൻ ഇനി മിനുട്ടുകൾ മാത്രം ബാക്കി , കൌമാര കേരളത്തിൻറെ കലാ കുതിപ്പിനു നിറ പ്പകിട്ടെകാൻ , കലാ ആസ്വാദകരുടെ നെഞ്ചിൽ ആഹ്ലാദത്തിന്റെ സരിഗമ തീർക്കാൻ 55 മത് കേരള സ്കൂൾ കലോത്സവത്തിനു സാമൂതിരിയുടെ മണ്ണിൽ അൽപ്പ സമയത്തിനകം തിരശീല ഉയരും.
കാസർഗോഡ്‌ മുതൽ അനതപുരി വരെയുള്ള ആയിരക്കണക്കിനു കൌമാര പ്രതിഭകളുടെ  പ്രകടനങ്ങൾ കൊണ്ട് കോഴിക്കോട് ൻറെ രാവുകൾ പകലാക്കി മാറ്റും

കൌമാര പ്രതിഭകൾക്കു മോങ്ങത്തുകാരന്റെ വിജയാശംസകൾ 

ഇന്ന്, ജനുവരി 15 പാലിയേറ്റിവ് കെയര്‍ ദിനം !



സുഖലോപൽ തയില്‍ മുങ്ങിയ സമൂഹത്തില്‍ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടി
വേദന കടിച്ചമര്‍ത്തി ജീവിക്കുന്ന അനേകം ആളുകള്‍ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം.
മാറാരോഗങ്ങളാലും ദീര്‍ഘകാല രോഗങ്ങളാലും കിടപ്പിലായി ദുരിതമനുഭവിക്കുന്ന സഹജീവികളിലേക്ക് "വിഷമിക്കേണ്ട ഞങ്ങളുണ്ട് കൂടെ " എന്ന സമാശ്വാസ വചനവുമായി കടന്നുചെല്ലാനും രോഗം രോഗിയുടെയും ആശ്രിതരുടെയും മാത്രം ബാധ്യതയല്ല - സമൂഹത്തിന്റെത് കൂടിയാണ് എന്ന തിരിച്ചറിഞ്ഞ് രോഗത്തെ ചികിത്സിക്കാനും രോഗിയെ സ്നേഹിക്കാനും പരിചരിക്കാനും സ്വമേധയാ മുന്നിട്ടിറങ്ങിയ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് പാലിയേറ്റിവ് കെയര്‍ സംവീധാനം .
നാം സുഖിച്ചു ജീവിക്കുമ്പോള്‍ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടി
വേദന കടിച്ചമര്‍ത്തി ജീവിക്കുന്ന അനേകം ആളുകള്‍ നമ്മുടെ ഇടയില്‍
ഉണ്ട്. ഇത്തരം രോഗികള്‍ക്ക് വീടുകളിലെത്തി പരിചരണം നല്‍കുന്ന ,
രോഗിയെ പരിചരിക്കാന്‍ വീട്ടുകാരെ പ്രാപ്തരാക്കുന്ന സംവിധാനമാണ്
പാലിയേറ്റിവ് കെയര്‍ . ജാതി മതഭേദമന്യേ,വലിപ്പ ചെറുപ്പമില്ലാതെ ആര്‍ക്കും അണിചേരാവുന്ന ,മാറാരോഗികള്‍ക്കും കിടപ്പിലായവര്‍ക്കും വേണ്ടി ഓരോ നാട്ടിലും ഒരു സ്നേഹ കൂട്ടായ്മ.
 "നമ്മുടെ പ്രദേശത്ത് വീടുകളില്‍ കിടപ്പിലായ ഒരാളെ പോലും
മറന്നു പോകാതെ സന്ദര്‍ശിക്കും" എന്ന് ഈ ദിനത്തില്‍ 
തീരുമാനമെടുക്കാന്‍ ഈ കൂട്ടായ്മയിലെ എല്ലാ സന്മനസ്സുകള്‍ക്കും സാധിക്കട്ടെ. 


2015, ജനുവരി 14, ബുധനാഴ്‌ച

പെട്രോളിനും ഡീസലിനും പകരം ക്രൂഡ് ഓയിൽ അടിക്കാൻ പറ്റിയിരുന്നകിൽ.....!


ഒടുവിൽ അതും സംഭവിച്ചു കുടിവെള്ളത്തിനു  ക്രൂഡ്  ഓയിലിനെക്കാൾ വില . അന്താരാഷ്ട്ര  മാർക്കറ്റിൽ ഒരു ബാരൽ  ക്രൂഡ് നു വില 46.71 ഡോളർ ഒരു ബാരലെന്നു കേട്ട് ബേജാറാകണ്ട ഒരു ബാരലിൽ158. 98 ലിറ്റർ ക്രൂഡ് ആണ് ഉണ്ടാകുക.
ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വെച്ച് നോക്കിയാൽ 62.19 അതായത് ഒരു ബാരൽ   ക്രൂഡ് ഓയിൽ വില  2909 .87 രൂപയാണ്.
ഒരു ലിറ്റർ വെള്ളത്തിനു വില 20 രൂപ  അതായത് 0ഒരു ബാരൽ എണ്ണക്ക് തുല്യമായി വാങ്ങാൻ 3179 .60 രൂപ  ചരിത്രത്തിലെ ഏറ്റവും വലിയ  വിലയിടിവിലേക്ക് ക്രൂഡ്  ഓയിൽ വില കൂപ്പ് കുത്തുമ്പോൾ, കുത്തനെ വില കുറഞ്ഞ സാഹചര്യത്തിൽ  നമ്മുടെ നാട്ടിൽ എന്താ എണ്ണ വിലകൂടുന്നത് ....?
പണ്ടൊക്കെ പലരും പറഞ്ഞിരുന്നു  ക്രൂഡ്  ഓയിൽ വില കൂടുമ്പോഴാണ് എണ്ണ വില കൂടുന്നതെന്ന്...!
ഇന്ന് ക്രൂഡ് വില കുറഞ്ഞിട്ടു  ഏന്തേ  എണ്ണ വില കുരയാത്തേ ....?
"അച്ഛാ ദിൻ  ആഘയാ" ആണല്ലോ അല്ലെ  നേതാവേ ....?
ഇതു വല്ലാത്ത ചതിയായി പോയി....
കോർപ്പറേറ്റുകളുടെ കുത്തകയാക്കാനുള്ള ഇത്തരം നിലപാടുകൾ പ്രതിശേധാർഹം

ഷിറ്റ്


അണ്ണൻ  അന്ന് പറഞ്ഞ ആ ഡയലോഗ് ഇന്നാണ് അണ്ണനോട് ഒന്ന് തിരിച്ചു പറയാൻ തോന്നുന്നത് ഷിറ്റ്..
പ്രശസ്തമായ തകശ്ശേരി ആഗ്ലോ ഇന്ത്യൻ സ്കൂളിൽ പത്താം തരവും കൊല്ലം ഫാത്തിമ കോളേജിൽ നിന്ന്  ബിരുദവും കരസ്ഥമാക്കിയ താങ്കളുടെ നാവ് ഇത്രയധികം വളരുമോ....?
പഠിച്ചു വന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹിന്ദുവിൻറെ മാത്രമോ....?
പഠിപ്പിച്ച അദ്യാപകർ ഹിന്ദുക്കൾ മാത്രമായിരുന്നോ....?
പിറന്ന നാട്ടിലുള്ള കൊല്ലം പോര്ട്ടിനോ നീണ്ടകര പോർട്ടിനോടോ ഇല്ലാത്ത അഭിനിവേഷവും ആരാധനയും വിഴിഞ്ഞം പദ്ധതിയോട് തോന്നുമ്പോൾ എന്തോ ചീഞ്ഞു നാറുന്നില്ലേ ?
വർഗീയ വിഷം തുപ്പുന്ന ഹിന്ദു വിനെ ഹിന്ദുക്കളും, മുസ്ലിം നെ മുസ്ലിംകളും ക്രിസ്ത്യാനിയെ  ക്രിസ്ത്യാനികളും ഒറ്റപ്പെടുത്തിയ തിളക്കമാർന്ന ഉദാഹരണമാണ്‌ മതേതര കേരളം, അത് മനസ്സിലാക്കി പ്രതികരിക്കാൻ വെള്ളിത്തിരയിലെ മണ്ടനായ സൂപ്പർ സ്റ്റാർ തയ്യാറാവണം
അല്ലാതെ ഇതൊന്നുമറിയാതെ നാക്കിട്ടടിക്കാൻ ഇനിയും നിങ്ങൾ തയ്യാറായാൽ  മതേതര കേരള ജനത നിങ്ങളെ കലാസാംസ്കാരിക ലോകത്തെ കള്ളനോട്ടെ എന്നു വിളിക്കും ....!
രാജ്യത്തിൻറെ വികസന കാര്യങ്ങളിൽ പോലും വർഗീയ വിഷം ചാലിക്കുന്ന  ഇവരെയൊക്കെ എന്ത് പേരിലാണ് അറിയപ്പെടെണ്ടത് ....
മനുഷ്യരെ നമുക്കൊന്നിക്കം എന്നു പറഞ്ഞങ്കിൽ ഈ മാന്യ അദ്ദേഹത്തിൻറെ യശസ്സ് എത്രയോ ഉയരങ്ങളിൽ എത്തിയേനെ................  

ചായക്കുറി


നമ്മുടെ നാട്ടില് നിലനിന്നിരുന്ന ഒരു ചടങ്ങാണിത്‌
 കടമായി ആളുകള് സാധനങള് (പറ്റ്) വാങും.....
 പീന്നീട് ആ കാശ് കിട്ടാനാണ് ചായക്കുറി നടത്തുന്നത്.....
നാട്ടില് ഇങിനെ ചായക്കുറി നടത്തി ആ കാശും പോയവര് ഞങളുടെ നാട്ടിലുണ്ട്...
കാശ് കിട്ടാനുള്ള ആള് തരാനുള്ള ആളുകളെ വിപിരിച്ചെടുകുകയാണ് ഇതിന്റെ ളിച്ചു കൂട്ടി ചായയും ഭക്ഷണവും നല്കി ആ കടം ലക്ഷ്യം... 
കുറെ രസകരമായ കഥകളും പാട്ടുകളും ഈ ചായകുറിയുമായി ബന്ദപ്പെട്ട് ഉണ്ട്...

വഴിതെറ്റുന്ന യുവത്വത്തിന് വഴി തെറ്റിയ മാതൃക

  വഴിതെറ്റുന്ന യുവത്വത്തിന്
വഴി തെറ്റിയ മാതൃക
ചെഗുവര.

"യുവത്വത്തിനു
ഇഷ്ടം ചുവപ്പാണ്! കാരണം-
അതിനു വിപ്ലവത്തിന്റെ
ഗന്ധമുണ്ട്,
പോരാട്ടത്തിന്റ
െ വീര്യമുണ്ട്,
സ്നേഹത്തിന്റെ ചൂടുമുണ്ട്" ~
ചെഗുവര

അതെ അതൊരു ലഹരിയാണ്
നമ്മുടെ നാടിന്റെ യുവതലമുറയെ നശിപ്പിക്കുന്ന
ലഹരി!!!

അതിനു
ചോരയുടെ ഗന്ധമുണ്ട്,

എടുത്തുചാട്ടത്ത
ിന്റെ വീര്യമുണ്ട്,

സ്നേഹത്തിന്റെ പേരില്
സ്വന്തം വര്ഗ
രാഷ്ട്രിയത്തിന്
റെ പേരില് മറ്റുള്ളവരോട്
ശത്രുതയുടെ ചൂടുമുണ്ട്!!!

ഈ ലഹരിയാണ് "ലഹരി മൂത്ത്
മാനുഷരെ കുട്ടമായി കൊലപെടുത്തിയ
ചെഗുവര എന്നാ കഞ്ഞാവ്
വലികാരന് വിദേശി"

നമ്മുടെ കൊച്ചു
കേരളത്തിന് നല്കിയത്!!!.

അതാണ് വഴിതെറ്റുന്ന
യുവത്വത്തിന്
വഴി തെറ്റിയ മാതൃക
ചെഗുവര എന്ന്
പറയുന്നതിന്റെ പൊരുള്.

മദ്യപാനം,

പുകവലി,

മയക്കുമരുന്ന് എന്നിവ.
മനുഷ്യരുടെ പ്രത്യേകിച്ച്
യുവതലമുറയുടെ ആരോഗ്യവും ബുദ്ധി ശക്തിയും ക്രിയാ ശക്തിയും നശിപ്പിക്കുന്നു
. ഇവയെപ്പറ്റിയുള് ള
അറിവും പ്രതികരണവും പലര്ക്കും അപര്യാപ്തമാണ്.അ
റിവില്ലായ്മയാണ്
പലരും ഇതിന്
അടിമകളാകാന് കാരണം.

ബോധവല്ക്കരണത്ത
ിന്റെ അഭാവം ഇവിടെ തെളിഞ്ഞ്
കാണാം !!!.

ലഹരിക്ക് അടിമപ്പെട്ട
മനുഷ്യന്റെ ജീവിതവും അടിമത്വത്തിലേക്
കുള്ള
പ്രയാണം ആരംഭിക്കുകയായി.

ലഹരി പദാര്ത്ഥങ്ങളുട
െ ഉപയോഗത്തിലൂടെ യഥാര്ത്ഥ
ലോകത്തില്
നിന്നും വേര്പെട്ട്
തന്റെതു മാത്രമായ
ഭവനകളുടെ ഒരു സ്വപ്ന
ലോകത്ത് വിഹരിക്കാണ്
അയാള്
ഏറ്റവും ഇഷ്ടപ്പെടുന്നത് .

ഇതിലൂടെ അയാല്
കുടുംബത്തില്
നിന്നും സമൂഹത്തില്
നിന്നും ഒറ്റപ്പെടുന്നു.

ഒറ്റപ്പെടലും മാനസികാഘാതങ്ങളു
ം അയാളെ പൂര്വ്വാധികം ശക്തമായി ആ
മായാലോകത്തേക്ക്
ക്ഷണിക്കുന്നു.
ഇത് തുടര്ന്നു
കൊണ്ടേയിരിക്കും .
ശാരീരികവും മാനസികവുമായ
അടിമത്തത്തിലേക് ക്
അയാള്
വഴുതി വീഴുകയും ചെയ്യുന്നു.

ഇങ്ങനെ അടിമകളാകുന്ന
മനുഷ്യന്
കുടുംബത്തിനും സമൂഹത്തിനും ഭാരമായിത്തീരുന്
നു.

അതോടൊപ്പം അപകടകാരിയും ആയിത്തീരുന്നു.

സഖാക്കളെ നിങ്ങള്
നാടിനു ശാപം !!!

മയക്കുമരുന്നിനട
ിമപ്പെട്ട
മനുഷ്യമനസ്സുകള്
‍ മാനുഷികമായ
വികാരങ്ങളും മൂല്യങ്ങലും അതിവേഗം വിസ്മരിക്കുന്നു
.
വഴക്കുകകള്ക്കു
ം അക്രങ്ങള്ക്കും
കൊലപാതകങ്ങള്ക് കും ഇത്
കാരണമാകുന്നു.
നിസ്സാര
പ്രകോപനങ്ങള്
പോലും വലിയ
സംഭവങ്ങള്ക്ക്
വഴി തെളിക്കുന്നു.

മാനസ്സിക
രോഗങ്ങളും ഇവരില്
അധികമാകും.

മയക്കുമരുന്നുകള
ുടെ അടിമകളാകുന്നതില
ൂടെ വെറുതെയിരുന്ന്
ചിന്തിക്കുക, പകല്
കിനാവുകള് കാണുക
എന്നിവയോടൊപ്പം ആത്മഹത്യയെക്കുറ
ിച്ചുള്ള
ചിന്തകളും ഉടലെടുക്കുന്നു.
താന് ജിവിക്കുന്നത്
എന്തിന് വേണ്ടി എന്ന
ചിന്ത
അയാളെ ആത്മഹത്യാ ശ്രമത്തിലേക്ക്
നയിക്കുന്നു.
മനുഷ്യന്റെ ജീവിതത്തെ രൂപപ്പെടുത്തുന്
നത്
അവന്റെ ചിന്തകളും ഭാവിയെപ്പറ്റിയു
ള്ള പ്രതീക്ഷകളുമാണ് .
ചിന്തകളിലും പ്രതീക്ഷകളിലും ഔന്നിത്യം പ്രകടിപ്പിച്ചിട
്ടുള്ള
ഒരാള്ക്കും മദ്യത്തെ ആശ്രയിക്കേണ്ട
കാര്യമില്ല.
ജീവത്തിന്റെ പിരിമുറുക്കങ്ങള
ും സാഹചര്യങ്ങളും എന്തു
തന്നെയായാലും ഇച്ഛാശക്തിയുള്ള
ഒരുമനുഷ്യന്
തന്റെ ചിന്തകളിലൂടെ അവയെ പരിഹരിക്കാന്
സാധിക്കും.

ഗാന്ധിജിയുടെയും പല
മഹാന്മാരുടെയും
ജീവിതങ്ങള്
ഇതിനുദാഹരണങ്ങളാ ണ്.

മദ്യവും മയക്കുമരുന്നും ഒരിക്കലും ശാശ്വതമായ
സുഖം തരുന്നില്ല
സാങ്കല്പ്പികമാ യ
സ്വപ്നലോകം നല്കാനെ അവയ്ക്കാവൂ.

ഇത്
ശരിയായി മനസ്സിലാക്കുവാന
് കഴിയുന്ന ഒരു
തലമുറയെ വാര്ത്തെടുക്കു
വാന് കഴിഞ്ഞാല്
പൂര്ണ്ണമായും ലഹരി വിമുക്തമായ
വ്യക്തികളും സമൂഹവും സ്വാഭാവികമായിതന
്നെ സൃഷ്ടിക്കപ്പെടു ം

നമുക്കും വേണ്ടേ ഒരു തൊഴിൽ സംസ്കാരം ?


ഇന്ന് തൂപ്പ് വേലയ്ക്കു ബിരുധദാരികൾ മത്സരിക്കുന്നത്  അത് സർക്കാറാഫീസുകലിലെ തൂപ്പ് വേലയാവുംബോഴയാണ ജോലി കാര്യമായി ചെയ്യാതെതന്നെ ജീവിതകാലം മുഴുവൻ വേതനം ലഭിക്കുന്ന പദവി നേടുവാനും.
ദിവസകൂലിക്ക് സർക്കാർ ജോലിയിൽ കയറുന്നവർ സമരം ചെയ്തു സ്ഥിരം ജോലിക്കരവുന്നത്, കൈക്കൂലി വാങ്ങിയും പുറം ജോലി ചെയ്തും സംമ്പാദിക്കുന്നതും അവസാനം പെൻഷൻ പറ്റി സുഖിക്കുന്നതും നാട്ടുകാർ കണ്ടു തുടങ്ങിയിട്ട് ദശകങ്ങൾ പലതായി..
ഇത് രാഷ്ട്രീയക്കാരുടെ ഒത്താശയോടെ തുടരുന്നിടത്തോളം തൊഴിൽ സംസ്കാരം നമ്മുടെ കേരളത്തിൽ എങ്ങിനെ വളരും ............?

വളർച്ച മുരടിച്ച ബോണ്‍സായ് മരത്തെ പോലെ അത് നിലനില്ക്കുക തന്നെ ചെയ്യും

2015, ജനുവരി 13, ചൊവ്വാഴ്ച

ചാലിയാറിന്റെ വീരപുത്രൻ

ഒരു ജനതയുടെ മൗലികവകാശ സംരക്ഷണത്തിനു വേണ്ടി ഒരു പുരുഷായുസ്സ്  മുഴുവൻ തളരാതെ പോരാടിയ കെ എ  റഹ്മാൻ എന്ന മനുഷ്യ സ്നേഹിയുടെ അതിജീവന പോരാട്ട സ്മരണകൾക്ക് മുൻപിൽ മോനത്തുകാരന്റെ കൂപ്പ്കൈകൾ .................

കെ എ  റഹ്മാൻ എന്ന പോരാളിയെ ഞാൻ ഞാൻ കണ്ടിട്ടില്ലയെന്നു  മാത്രമല്ല അദ്ദേഹം നയിച്ച സമരങ്ങളെ ദൂരെ നിന്ന് പോലും നോക്കി ക്കാണാൻ എനിക്ക് സാധിച്ചിട്ടില്ല.  എങ്കിലും എൻറെ  പ്രിയ വാഴക്കാട്ടുകരുടെയും  മാവൂർ പരിസര പ്രദേശങ്ങളിലെ സഹപ്രവർത്തകരുടെയും , റഹ്മാൻ സാഹിബിന്റെ സഹപ്രവർത്തകരുടെയും അദ്ദേഹത്തിൻറെ കൂടെ നിന്ന സമര പോരാളികളുടെയുമെല്ലാം വാക്കുകളിൽ നിന്നും കേട്ടറിഞ്ഞ, ഞാൻ പുസ്തകങ്ങളിൽ നിന്നും വായിച്ചറിഞ്ഞ   കെ എ  റഹ്മാൻ സാഹിബ് ഒരു വീരപുത്രൻ തന്നെയാണ് ഈ കാര്യത്തിൽ ആർക്കും സംശയമുണ്ടാകുമെന്നുന്നെനിക്ക് തോന്നുന്നില്ല. ഞാൻ അറിഞ്ഞ ആ മഹാൻറെ ധീരോദാത്തമായ പോരാട്ട സ്മരണകൾ ഇവിടെ കുറിക്കുകയാണ്.

ഗ്രാസിം മലിനീകരണത്തിന്റെ ദൂരവ്യാപകമായ പ്രത്യാകാതത്തിന്റെ ഭയാനകത തിരിച്ചറിഞ്ഞ ഈ ത്യഗവര്യൻ അറുപതുകളിൽ കൊളുത്തിയ അതിജീവനത്തിൻറെ സമരാഗ്നി, അർബുദ രോഗത്തിൻറെ പിടിയിലമർന്നു ഈ ലോകത്തോട്‌ വിട പറയും വരെ ആളിക്കത്തികുക തന്നെ ചെയ്തു.
തികച്ചും ഗ്രാമീണരായ മാവൂരിലെ ജനങളുടെ മനസ്സിൽ പ്രതീക്ഷയുടെ, പ്രത്യാശയുടെ തിരി നാളവുമായി  കടന്നു വന്ന ഗോളിയോർ രയേണ്‍സ്  ഫാക്ടറി പതുക്കെ പതുക്കെ വിഷം ചീറ്റാൻ തുടങ്ങുകയായിരുന്നു. തെളി നീരുറവായ ചാലിയാറിനെ  വിഷപ്പുഴയാക്കി മാറ്റാൻ അധിക സമയമെടുത്തില്ല ആ പരിസര പ്രദേശമാകെ വായു മലിനീകരണത്തിന്റെ വിളനിലമായി മാറിയപ്പോൾ  ദുസ്സഹമായ ജനജീവിതം കണ്ടു രഹ്മനിലെ മനുഷ്യ സ്നേഹി ഉയർത്തെഴുനേൽക്കുകയായിരുന്നു.  ആദർശശുദ്ധിക്കൊണ്ടും നിസ്വാര്ത്ത  സേവനം കൊണ്ടും നാടിൻറെ മനസ്സറിഞ്ഞ റഹ്മാൻ സാഹിബ്‌ പ്രലോഭനങ്ങളിൽ അടി പതറാതെ നാടിനായ് പോരാടാൻ സാദാ സന്നദ്ധനാവുകയായിരുന്നു ഈ നാടിനെ രക്ഷിക്കാൻ വിഷലിപ്ത ഗ്രാസിം ഇവിടെ നിലനിൽക്കരുതെന്ന് അദ്ദേഹം ഉച്ചസ്തരം വിളിച്ചു പറഞ്ഞപ്പോൾ പതിനായിരങ്ങൾ ആവേശ പൂർവ്വം  അദ്ദേഹത്തിനു പിന്നിൽ അണിനിരക്കുകയായിരുന്നു. ഗ്രാസിം മലിനീകരണത്തിന്റെ ഇരകളായി മാരകമായ ക്യൻസർ ബാധിച്ചു മരിച്ചൊടുങ്ങുന്ന തൻറെ പ്രിയപ്പെട്ട നാട്ടുകാരുടെ നിസ്സഹായതയെക്കുറിച്ച് വിശദീകരണങ്ങൾക്കിടയിൽ പലപ്പോഴും വിതുമ്പിയ ഈ മനുഷ്യസ്നേഹിയുടെ ഒളിമായാത്ത ചിത്രം മനോമുകുരത്തിൽ തെളിഞ്ഞു വരാത്ത ഒരു മലയാളിയും ഉണ്ടാകില്ല..

"എൻറെ രോഗവും മരണവും ഒരു പ്രശ്നമല്ല മലിനീകരപ്പെട്ട പുഴയും ദുരിതം വിതക്കുന്ന റയോണ്‍സ് ഫാക്ടറി യും തന്നെയാണ് പ്രശ്നം , പുഴയുടെ തെളിമയും ശുദ്ധ വായുവും തിരിച്ച് കിട്ടണം "
ക്യാൻസർൻറെ  തീരാദുരിതത്തിൽ അകപ്പെട്ടു ശ്വാസം മുട്ടി വേദനിക്കുമ്പോഴും  ബോധം തെളിയുംബോയോക്കെ തൻറെ നാടും പുഴയും ഫാക്ടറിയുമൊക്കെയായിരുന്നു  റഹ്മാൻ സാഹിബിൻറെ സംസാര വിഷയം. അതൊരു സ്വപ്നമായിരുന്നില്ല. എല്ലാം തീരുമാനിച്ചുറപ്പിച്ച ഒരു പോരാളിയുടെ അടങ്ങാത്ത ആവേശത്തിന്റെ  അടയാളമായിരുന്നു അത്. 

ചാലിയാറിന്റെ ധീര പുത്രനും ഇന്ത്യയിൽ വ്യവസായ മലിനീകരണത്തിനെതിരെ പൊതു ജന സമരം തീർത്ത ആദ്യ സമര നായകനുമായ(Leader of first people's agitation against industrial pollution in India)  കെ എ  റഹ്മാൻ  സാഹിബിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ

2015, ജനുവരി 12, തിങ്കളാഴ്‌ച

തുഞ്ചൻപറമ്പ് ബ്ലോഗർ സംഗമം: തുഞ്ചന്‍ പറമ്പ് ബ്ലോഗര്‍ സംഗമം 2015

തുഞ്ചൻപറമ്പ് ബ്ലോഗർ സംഗമം 

 ഓണ്‍ ലൈന്‍ ലോകത്തെ സൗഹൃദങ്ങള്‍ ഓഫ് ലൈനിലേക്കും ഇറങ്ങി വരുന്നത് ഇന്നത്തെ മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്. ബ്ലോഗിലൂടേയും, വിവിധ സോഷ്യല്‍ മീഡിയകളിലൂടേയും പരിചയപ്പെട്ടവര്‍ ഒത്തു ചേര്‍ന്ന് ഒരു കുടുംബമായി മാറുകയും, പുതിയ പല സംരഭങ്ങള്‍ക്കും തുടക്കം കുറിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ നന്മ തന്നെയാണ്.

തുഞ്ചന്‍ പറമ്പ് - മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലം. മലപ്പുറം ജില്ലയിലെ തിരൂരിലാണ് തുഞ്ചന്‍ പറമ്പ് സ്ഥിതി ചെയ്യുന്നത്. മലയാള ഭാഷയെ സ്നേഹിക്കുന്ന ഓരോ ചരിത്ര വിദ്യാര്‍ത്ഥിയും മലയാളത്തിന്‍റെ വേരുകള്‍ തേടി അവസാനമെത്തുന്ന സ്ഥലം.

ഭാഷാ പിതാവിന്റെ മണ്ണ് ഇത്തരത്തില്‍ രണ്ടു സംഗമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നല്ലോ. ഒരിക്കല്‍ കൂടി മലയാളം ബ്ലോഗ്ഗര്‍മാര്‍ തുഞ്ചന്റെ അക്ഷര മുറ്റത്ത് ഒത്തുകൂടുന്നു.

2015 ഏപ്രില്‍ 12 ന് മലയാളം ഓണ്‍ലൈന്‍ ലോകം തുഞ്ചന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി സംഗമിക്കുന്നു.

നമുക്കൊരുമിക്കാം പുതിയ ചരിത്രം കുറിക്കാൻ

2015, ജനുവരി 9, വെള്ളിയാഴ്‌ച

കർക്കിടമഴ


കാലിലെ  ചങ്ങലകൾ പൊട്ടിച്ച്
ഓർമ്മകൾ ഭ്രാന്ദനെ പോലെ,
ദുഃഖം ഘനീഭവിച്ച മനസ്സിൽ
മഴയൊരു തേങ്ങലായ് പതിച്ചു
പുസ്തകത്താളിൽ മഴങ്ങി കിടക്കുന്ന
മഴിൽപ്പീലീ പുറത്തെടുത്തപ്പോൾ
നിറം വാർന്നിരുന്നു .
മാനത്തെ മഴവില്ല് കണ്ടപ്പോൾ
എൻമനം മഴിൽപീലിയായ് വിടർന്നു
കർക്കിടകത്തിൽ പൈയ്ത് മഴയിൽ
എൻറെ  വേദനകളിഞ്ഞു
വയലിലൂടെ കുത്തിയൊലിച്ചു പോയത്
ഞാനിന്നും ഓർക്കുന്നു..

ആർക്കു വേണ്ടി......?



അവകാശങ്ങൾ മരീചികയാകുന്നു
ആവിശ്യങ്ങൾ വാദ പ്രതിവാദങ്ങളാകുന്നു
നിരപരാദിത്വം  വലിയൊരപരാധമാകുന്നു
നിയമങ്ങൾ പക്ഷം പിടിക്കുന്നു
എന്നിട്ടും മനുഷ്യൻ മനുഷ്യത്തം തേടിയലയുന്നു
പോരാട്ടങ്ങൾ നിലക്കാതിരിക്കുന്നു
ആർക്കു വേണ്ടി ...............?

സുഹൃത്ത്

അന്ന് 
അൽപ്പ നേരത്തെ ആശ്വാസത്തിനായി 
ഞാൻ എൻറെ സുഹൃത്തിനെ 
കൊല്ലാൻ ശ്രമിച്ചു 
ഇന്ന് 
എൻറെ ദുഃഖം പങ്കുവെക്കാൻ 
ശ്വശതമായ പരിഹാരത്തിനായി 
ഞാൻ എൻറെ സുഹൃത്തിനെ
തേടുന്നു

2015, ജനുവരി 8, വ്യാഴാഴ്‌ച

മുഖ പുസ്തകം=ക്രൂര പുസ്തകം

മുഖ പുസ്തകം
മുഖം മറക്കുന്നിടം
മുഖ മൂടികള്‍
അരങ്ങു തകര്‍ക്കുമിടം

ആധുനികന്റെ
അറിവില്ലായ്മകള്‍
അതിരുകളില്ലാ
അലകടലാകുന്നിടം

മരവിച്ച മനുഷ്യനെ
മാന്തിപൊളിക്കാന്‍
മാലോകര്‍ കണ്ടു പിടിച്ച
മലീനസമായടം

മനുഷ്യത്വം
മരീചികയായടം
ക്രൂരതയുടെ പുതിയമുഖം

പണത്തിനു മീതെ പറക്കാത്ത പരുന്തുകൽ


അവകാശ സമര ചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച കേരളത്തിൻറെ മണ്ണ് അതി ജീവനത്തിന്റെ ഒരു ഉജ്ജ്വലമായ പോരാട്ടത്തിനു കൂടി സാക്ഷ്യം വഹിക്കുകയാണ്.
സാമൂഹിക മായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന,
സ്വന്തമായി വോട്ടുബാങ്കുകളില്ലാത്ത ചെറുസമൂഹങ്ങളുടെ നിലവിളികൾക്കു മുന്നിൽ ബന്ധപ്പെട്ടവർ എപ്പോഴും കണ്ണടക്കുന്ന കാഴ്ച്ചയാണു നമുക്ക്‌ മുന്നിൽ ബാക്കിനിൽക്കുന്നത്‌,
തിജീവനത്തിനായി പോരാടുന്ന നിലനിൽപ്പിനായി പ്രതികരിക്കുന്ന സമരസ്വരങ്ങൾക്ക്‌ കണ്ണും കാതും നൽകി കരുത്ത്‌ പകരേണ്ടത്‌ നമ്മളോരോരുത്തരുമല്ലേ..??

അവരുടെ നിലപാടുകൾക്ക് കരുത്തു പകരേണ്ടത് സാക്ഷര സുന്ദര കേരളമല്ലേ ....?

ഇരിപ്പുസമരവും അത്തമൊരു സമരസ്വരമാണു. തൊഴിലിടങ്ങളിൽ നിന്നു കാലുതളരുന്ന തൊഴിലാളിക്ക്‌ ഒന്നിരുന്ന് നടുനിവർത്താൻ. അതവന്റെ/ അവളുടെ അവകാശമാണതെന്ന് സ്വയം വിശ്വസിപ്പിക്കാൻ വേണ്ടിയാണീ സമരം...

നവ യുഗ കമ്പോളത്തിൽ തീപിടിച്ച മത്സരങ്ങൾക്ക്‌ വഴിതെളിച്ചിട്ടുണ്ടാവാം....
കടുത്ത മത്സരങ്ങളെ അതിജീവിക്കാൻ കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വന്നിട്ടുണ്ടാവാം
എങ്കിലും,
അതിന്റെ പേരിൽ പാവപ്പെട്ട സ്ത്രീകളടക്കമുള്ള ഒരുകൂട്ടം തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ ഹനിക്കപ്പെടുന്നത്‌ അംഗീകരിക്കാനാവില്ല.....
അവരും മനുഷ്യരല്ലേ അവരും ജീവിക്കുന്നത് നമ്മുടെ സമൂഹത്തിലല്ലേ ...?

അനേകം പേർക്കൊപ്പം ഈ പാവപ്പെട്ട തൊഴിലാളി സമരത്തിനു ഞാനും പിന്തുണ അറിയിക്കുന്നു.

ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

2015, ജനുവരി 4, ഞായറാഴ്‌ച

വൈകൃതങ്ങളോ.......?

സോപ്പിന്റെ പേര്  ചന്ദ്രിക
ചന്ദന ത്തിരിയുടെ പേര് മായ
പതഞ്ഞു തീരുന്നതും
എരിഞ്ഞമരുന്നത്തും സ്ത്രീ
കാലമേ ഇത് നിന്റെ   വൈകൃതങ്ങളോ