2014, ഡിസംബർ 17, ബുധനാഴ്‌ച

മാനിഷാദ

ഇത് രക്തക്കളം
നിരപരാധികളുടെ പുതുശ്മാശനം
പട്ടാലംതൻ  ക്രുരമാം കാരുണ്യം
അഭയാർഥി ക്യാമ്പുകൾ
അന്നവും ക്ലസ്റ്ററും
അറവുമാടിനദ്യ ജലംപോൽ
ഇടതു വലതു കരങ്ങളാൽ
തല്ലും തലോടലും
വിശ്വ സാമ്ര ജാത്യ  ക്രുരമാം കേളികൾ
ശ്വലപ്പോളുകൾ
മാനിഷാദ പാടുന്നു
ബാധിരകർ ഞങ്ങളിലെന്നും
ആയുധ താരാട്ട്
നിലവിളി മറക്കാൻ ചമയ്ക്കുന്നു
നിരമാര്ന്ന
ഭീകര സീരിയലുകൾ
പക്ഷവും വർഗ്ഗവുമരിയത്തൊരി
പട്ടിണി കോലങ്ങൾ
ഹൃദയത്തിനളവു കോലോ ?
കാരുണ്യ പ്രതീകമോ ?

വിട

വീണ്ടും കാണുക എന്ന 
ഒന്നുണ്ടാകില്ല
നീ മരിച്ചതായി ഞാനും 
ഞാൻ മരിച്ചതായി നീയും 
കണക്കാക്കുക 
ചുംബിച്ച ചുണ്ടുകൾക്ക്  വിട  


#പിഎസ്

ഞാൻ

അമ്മ :
അനുഭവങ്ങളുടെ ആയിരം കണ്ണീർ കണങ്ങൾ കൊണ്ട് ,
ഒരു താരാട്ട് കട്ടിലും പണിത്
ഇരുട്ടിൽ ,
എനിക്ക് വെളിച്ചമേകുന്ന മെഴുകുതിരി

അച്ഛൻ :
ഞാനറിയാതെ പുലരിയിലും _
സന്ധ്യയിലും പ്രതീക്ഷകൾ നെയ്യുന്ന വേഴാബൽ

ഗുരു :
അമ്മിഞ്ഞപ്പാലും
അറിവിൻറെ മധുരവും ഒന്നെന്നു ദര്ഷിച്ച സത്യം


സുഹൃത്ത്:
എന്നെ എനിക്കറിയുവാൻ
ഞാൻ ഉപയോഗിക്കുന്ന കണ്ണാടി

ഞാൻ :
അമ്മയുടെ, താരാട്ടിലും
അച്ഛന്റെ പ്രതീക്ഷയിലും
ഗുരുവിന്റെ തദ്യത്തിലും
സൗഹൃദത്തിന്റെ കണ്ണാടിയിലും
ഒരിക്കലും പ്രത്യക്ഷപ്പെടാത്ത
വെറുമൊരു സ്വപ്നം

#പിഎസ്

2014, ഡിസംബർ 3, ബുധനാഴ്‌ച

വിചിത്ര ചിത്രങ്ങൾ


ഒരെണ്ണച്ചായ ചിത്രം
സ്മൃതിയുടെ ശവദാഹം 
കാലാൾ പ്പടയുടെ കാഹളം വെടിയൊച്ചകൾ
ബോംബുകളുടെ വാഴ്ത്താരി
അഗ്നി സ്ഫുലിംഗങ്ങൾ
ആരവങ്ങൾ അട്ടഹാസങ്ങൾ
ആണവാസ്ത്രങ്ങളുടെ ഇരംബങ്ങൾ
കറുത്ത നിഴലുകൾ
കുഞ്ഞുങ്ങളുടെ നീളുന്ന കൈകൾ
അപൂർണ്ണതയുടെ പൂർണ്ണത
ഇതൊരു മദ്യേഷ്യൻ ചിത്രം
കാൻവാസിൽ നേരിയ വരകൾ

നൊമ്പരം


ആത്മ നൊമ്പരങ്ങളുടെ
കുഴി മാടത്തിനരുകിൽ
വേദനയുടെ ചുവന്നമൊട്ടുകൾ
തത്വ ചിന്തയുടെ ഹൃക്തം കൊണ്ട്
കുറിച്ച ത്രിക്ഷരി : പ്രണയം
ശിശിരത്തിന്റെ കണ്ണുനീർകണങ്ങളിൽ
ആര്ദ്രമായലയുന്നു
ഏകാന്ധതയുടെ താഴ്വരക്കപ്പുറം
ജനി മുതികൾ പെ ഴ്തൊഴിയുന്നു
മിഴി കൂമ്പി നിൽക്കുന്ന
നിലാവിന്റെയുൽക്കാംബിൽ
പ്രണയത്തിന്റെ മൗന ഗീതം
ഇടനാഴിയിൽ നിശബ്ധതകൾ പേറി
ശിശിരത്തിന്റെ തേങ്ങൽ
നനുഞ്ഞ വിങ്ങലായ് മാറുന്നു

#പിഎസ്