2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

കവിത

കവിത കണ്ണാടിയാണ് വസന്തത്തിന്റെയും ബാല്യത്തിന്റെയും ഓര്‍മ്മകള്‍ വര്‍ത്തമാനത്തിനു നേരെ പിടിച്ച കാലത്തിന്റെ കണ്ണാടി കവിത കലാലയമാണ് സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും ഗുല്‍മോഹര്‍ പൂത്തുലയുന്ന നടവഴികള്‍ക്കപ്പുറത്ത് ക്ലാസ് മുറികള്‍ക്കുള്ളില്‍ വിജ്ഞാനത്തിന്റെ വിദൂരതകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരുന്ന കലാലയം കവിത പടവാളാണ് ഉച്ചത്തില്‍ ശബ്ദിക്കാനാഗ്രഹിച്ചിട്ടും ശബ്ദിക്കാനനുവദിക്കാത്ത സമൂഹത്തോട് അക്ഷരപ്പെട്ട്കള്‍ കൊണ്ടും തൂലിക തുമ്പ്‌കൊണ്ടും ശബ്ദിക്കുന്ന മൂര്‍ച്ചയേറിയ പടവാള്‍.

സ്‌നേഹം

രക്ത ചുവപ്പ്‌
കൊണ്ട് പറഞ്ഞത് 
ഹൃദയ തുടിപ്പ് പോല്‍ 
കൊതിച്ചത് 
തീക്ഷണമായ് കൊതിച്ചത്
 ചിന്തയെക്കാള്‍ സ്വപ്നങ്ങള്‍ മെനഞ്ഞത് 
സമയുഗ മാധ്യമങ്ങളുടെ
സന്ദേശ മുറികളിലും
 മനസ്സിന്റെ അകാതതയിലും
 ഞാനും നീയും 
ഒളിപ്പിച്ച് വെച്ചത് 
തളര്‍ന്നിരിക്കുമ്പോയും 
തകര്‍ന്നിരിക്കുമ്പോയും 
ആത്മാര്‍ത്തമായി നാം കൈമാറിയത് 
ചിന്തകളറ്റു നിന്ന മനസ്സിന്
 കടിഞ്ഞാണിട്ടത്
 സ്വപ്നങ്ങള്‍ കാണാന്‍
 പടിപ്പിച്ചത് 
എല്ലാമറിഞ്ഞിട്ടും 
അറിയാത്ത പോലെ 
നീ എനിക്ക് തിരിച്ച് 
നല്‍കാതെ പോയത്.

തൂലിക

മനസ്സിലെ ചിന്തകളും
വികാരങ്ങളും വിചാരങ്ങളും 
ദു:ഖങ്ങളും വിലാപങ്ങളും
നോവുള്ള വാക്കുകളും
സന്തോഷ വാര്‍ത്തകളും
കടലാസ് തുണ്ടുകളിലേക്ക് 
കോറിയിടാന്‍ നിയോഗിക്കപ്പെട്ടവര്‍
അതിജീവനത്തിനായ് പോരാടുന്നവനും 
സ്വാന്തനത്തിനായ് ദാഹിക്കുന്നവനും 
മോചനത്തിനായ് യാചിക്കുന്നവനും
തൂലിക പടവാളാണ്
പോരാളിയാണ് 
തേരാളിയാണ്
തൂലിക, കൂട്ട്കാരിയാണ് 
പ്രണയിനിയാണ് 
സഹചാരിയാണ്
സഹപാടിയാണ.്

ബാല്യകാലം

കളിമണ്‍ ചിരട്ടയില്‍ വേവാത്ത ചോറുകാലം വേലിക്കപ്പുറത്ത്, മാവില്‍ കല്ലെറിഞ്ഞ കുസൃതിയുടെ മാമ്പഴക്കാലം 
തരിമണല്‍ അരിയായി വിറ്റ കളിപ്പീടികയിലെ നിക്കറിട്ട പയ്യന്റെ സുവര്‍ണ്ണകാലം.
 
കാലചക്രം അതി വേഗം തിരിഞ്ഞു ബാല്യവും കൗമാരവും കടന്ന് യൗവ്വനത്തിലെത്തിയപ്പോള്‍.
 
കളിമണ്ണും, ചിരട്ടയും കാണാനില്ല വേലിക്കപ്പുറത്ത് മുത്തശ്ശിമാവും കാണാനില്ല കുട്ടിപ്പീടികയും കുറ്റിപ്പുരയുമില്ല.
 
ആധുനികന്‍ ആധുനികതയുടെ യന്ത്രങ്ങള്‍ക്ക് മുമ്പില്‍ തളച്ചിട്ട ബാല്യങ്ങള്‍ക്കു യാന്ത്രികതയുടെ ബാല്യകാലം.
 
ഇതെല്ലാം കണ്ട് കരയുന്ന ആകാശം മഴയായ് കണ്ണ് നീര്‍ പൊഴിക്കുമ്പോള്‍ ഇറയത്ത് ഒരു കടലാസ് തോന്നിയിറക്കാന്‍ മുറ്റത്തെ സിമന്റ് കട്ടകള്‍ അനുവദിക്കാത്ത നിര്‍ഭാഗ്യതയുടെ ബാല്യകാലം.
 
ന്യൂജനറേഷന്‍ ബാല്യകാലം.