കളിമണ്‍ ചിരട്ടയില്‍
വേവാത്ത ചോറുകാലം
വേലിക്കപ്പുറത്ത്, മാവില്‍
കല്ലെറിഞ്ഞ
കുസൃതിയുടെ മാമ്പഴക്കാലം
തരിമണല്‍ അരിയായി വിറ്റ
കളിപ്പീടികയിലെ നിക്കറിട്ട
പയ്യന്റെ സുവര്‍ണ്ണകാലം.
കാലചക്രം അതി വേഗം തിരിഞ്ഞു
ബാല്യവും കൗമാരവും കടന്ന്
യൗവ്വനത്തിലെത്തിയപ്പോള്‍.
കളിമണ്ണും, ചിരട്ടയും കാണാനില്ല
വേലിക്കപ്പുറത്ത് മുത്തശ്ശിമാവും
കാണാനില്ല
കുട്ടിപ്പീടികയും കുറ്റിപ്പുരയുമില്ല.
ആധുനികന്‍ ആധുനികതയുടെ
യന്ത്രങ്ങള്‍ക്ക് മുമ്പില്‍
തളച്ചിട്ട ബാല്യങ്ങള്‍ക്കു
യാന്ത്രികതയുടെ ബാല്യകാലം.
ഇതെല്ലാം കണ്ട് കരയുന്ന ആകാശം
മഴയായ് കണ്ണ് നീര്‍ പൊഴിക്കുമ്പോള്‍
ഇറയത്ത് ഒരു കടലാസ്
തോന്നിയിറക്കാന്‍ മുറ്റത്തെ
സിമന്റ് കട്ടകള്‍ അനുവദിക്കാത്ത
നിര്‍ഭാഗ്യതയുടെ ബാല്യകാലം.
ന്യൂജനറേഷന്‍ ബാല്യകാലം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ