2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

കാലമേ നീ സാക്ഷി


കൂട്ടുകാരാ......
മാനിഷാദ പാടിയ മുനിമാരുടെ
വീര കഥകള്‍ നമുക്ക് മറക്കാം
തെരുവില്‍ രക്തം സംസാരിച്ച്‌
തുടങ്ങിരിക്കുന്നു
തെരുവില്‍ പിടഞ്ഞു പോയ
മനുഷ്യ ഹൃദയങ്ങള്‍ ദൈവത്തോട്
കേഴുന്നു, എന്തൊരാപത്താല്‍
ഞങള്‍ ഹോമിക്കപ്പെടുന്നു
കനലെരിയുന്ന കൈരളിയുടെ
നടവഴികള്ക്കു മനുഷ്യ രക്തത്തിന്റെ ഗന്ധമോ....?
നാളത്തെ ചരിത്രത്തിന്‍ അസ്ഥികൂടത്തിനായ്‌
കരിഞ്ഞ സ്വപ്നങ്ങളുമായി ഞാന്‍ പുനര്ജ്ജ നിക്കും
കൂട്ട്കരാ.....
നീ കാണുന്നില്ലേ കൊലവിളിയും കറയറ്റ രക്തവും
വേട്ടക്കാരന്റെ കണ്ണുകളിലെ ക്രുരതയും
ഇതു ശാന്തിമന്ത്രം മുഴങ്ങും മണ്ണിന്‍ ഭാഗമോ....?
അതല്ല കടമെടുത്ത വിപ്ലവത്തിന്‍
ബാക്കിപത്രമോ....?
ഹേ മനുഷ്യാ....
നീ വൈരാഗ്യം തീര്ത്തവ ജന്മങ്ങള്ക്കു
വേണ്ടി നിന്റെത കൊലക്കത്തികള്‍
സാക്ഷി പറയുമോ...?
വിധവകള്‍ താരാട്ടു പാട്ടുകള്‍ നിന്റെ് വിപ്ലവത്തിന്‍
പൂര്ത്തി കരണമാവുമോ......?
മരുപ്പച്ചയായ് സ്വന്തന വീചികള്‍.....?
ചുറ്റും കഴുകന്റെവ കണ്ണുകള്‍....?
പഞ്ചേന്ദ്രിയങ്ങള്‍ കനലെരിയുമ്പോഴും
ഞാന്‍ യഥാര്ത്ഥ മനുഷ്യനെ
ആര്ദ്ര്തയുള്ള മനസ്സിനെ
എന്റെര മോണിറ്റര്‍ തിരയുന്നു
വര്ഷെങ്ങള്ക്കുര മുന്പുയ ഗ്രീക്ക് ചിന്തകന്‍
ഡയോജനീസ് എന്ന അതികായന്‍
നട്ടുച്ചക്കു കത്തുന്ന വിളക്കുമായി
ഏഥന്സി്ന്‍ തെരുവീഥികളില്‍ കൂടി
നല്ല ഹൃദയമുള്ള ലക്ഷണമൊത്ത
സമ്പൂര്ണ്ണു മനുഷ്യനെ തിരഞ്ഞ പോലെ
കാലമേ.... നീ സാക്ഷി....
പി സലീഖ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ