2014 ഏപ്രിൽ 25, വെള്ളിയാഴ്‌ച

കവിത

കവിത കണ്ണാടിയാണ് വസന്തത്തിന്റെയും ബാല്യത്തിന്റെയും ഓര്‍മ്മകള്‍ വര്‍ത്തമാനത്തിനു നേരെ പിടിച്ച കാലത്തിന്റെ കണ്ണാടി കവിത കലാലയമാണ് സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും ഗുല്‍മോഹര്‍ പൂത്തുലയുന്ന നടവഴികള്‍ക്കപ്പുറത്ത് ക്ലാസ് മുറികള്‍ക്കുള്ളില്‍ വിജ്ഞാനത്തിന്റെ വിദൂരതകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരുന്ന കലാലയം കവിത പടവാളാണ് ഉച്ചത്തില്‍ ശബ്ദിക്കാനാഗ്രഹിച്ചിട്ടും ശബ്ദിക്കാനനുവദിക്കാത്ത സമൂഹത്തോട് അക്ഷരപ്പെട്ട്കള്‍ കൊണ്ടും തൂലിക തുമ്പ്‌കൊണ്ടും ശബ്ദിക്കുന്ന മൂര്‍ച്ചയേറിയ പടവാള്‍.

3 അഭിപ്രായങ്ങൾ:

  1. രചന ഇഷ്ടപ്പെട്ടു നല്ല വരികൾ അഭിനന്ദനങ്ങൾ ...

    മറുപടിഇല്ലാതാക്കൂ
  2. ആ ഗുല്മോഹർ പോലെ തന്നെ മനോഹരമായ കവിത.

    ജാലകത്തിലെ കവിതാവിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. :)


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  3. Painting is poetry that is seen rather than felt, and poetry is painting that is felt rather than seen.”
    ― Leonardo da Vinci

    മറുപടിഇല്ലാതാക്കൂ