2015, മാർച്ച് 3, ചൊവ്വാഴ്ച

കരുത്തു പകരു

















മലപ്പുറം ജില്ലയില്‍ കലിക്കറ്റ് സര്‍വ്വകലാശാലക്കു സമീപമുള്ള കാക്കഞ്ചേരി കിന്‍ഫ്ര വ്യവസായ പാര്‍ക്കിനു മുന്നില്‍ മാസങ്ങളായി പ്രദേശവാസികള്‍ സമരത്തിലാണ്.
 അത്യന്തം അപകടകരമായ രാസ – വിഷ പദാര്‍ത്ഥങ്ങളുപയോഗിച്ചു സ്വര്‍ണം ശുദ്ധീകരിക്കാനും ആഭരണം നിര്‍മ്മിക്കാനുമുള്ള ഒരു കൂറ്റന്‍ വ്യവസായ സംരംഭമാണ് അവിടെ ഉയര്‍ന്നു വരുന്നത്.
ദേശീയപാതക്കും സര്‍വ്വകലാശാലക്കും സമീപം ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശംതന്നെയാണ് മാരക രാസ വിഷ മലിനീകരണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സന്നദ്ധമായെങ്കിലും ആ അനുവാദം ആര്‍ക്കുവേണം എന്ന മട്ടിലാണ് അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
മലിനീകരണ നിയന്ത്രണം സംബന്ധിച്ചോ പാരിസ്ഥിതികാഘാതം സംബന്ധിച്ചോ പഠിച്ച് തീരുമാനമെടുക്കേണ്ട ഔദ്യോഗിക സംവിധാനങ്ങളുടെ അനുവാദവും ഇതുവരെ കിട്ടിയിട്ടില്ല. പക്ഷെ, കൂറ്റന്‍ കെട്ടിടം ഉയര്‍ന്നിരിക്കുന്നു.
അതിജീവനത്തിനായുള്ള ഈ പോരാട്ടത്തെ കണ്ണും കാതും നൽകേണ്ട നമ്മുടെ  മാധ്യമപ്പടയെ  ഈ വഴിലോട്ട് കാണാനേ ഇല്ല  അവർ ഈ സമരപോരാട്ടത്തെ ചെറുതാക്കി കാണിക്കാൻ മത്സരിക്കുന്നു...
രണ്ടു മാസത്തോളമായി അവിടുത്തെ നാട്ടുകാർ നടത്തുന്ന ഈ അതിജീവന പോരാട്ടത്തിനു പിണ്ടുനയെകാൻ സമൂഹത്തിലെ നാനാ തുറയിലുള്ളവർ എത്തുമ്പോഴും വാർത്തകൾക്കായി മത്സരിച്ചോടുന്ന നമ്മുടെ ദൃശ്യ വാർത്ത ചാനലുകൾ അതുവഴി വരാത്തത്തിന്റെ കാരണം ചിന്തിച്ചാൽ നമുക്ക് മനസ്സിലാകും ഈ സമരം കേരളത്തിലെ ഏറ്റവും വലിയ മുതലാളിമാർക്ക് എതിരാണ് നമ്മുടെ മാധ്യമങ്ങൾ പണക്കാരന്റെ വിടു വേല ചെയ്യുന്നവരായി മാറിയിരിക്കുന്നു...

ഈ അതി ജീവന പോരാട്ടത്തിനു കരുത്തു പകരേണ്ടത് നമ്മളാണ്
സത്യത്തിൻറെ തൂലിക ചലിപ്പിച്ചു ഈ നാടിൻറെ നന്മക്കായി പോരടിയവരെ മാപ്പ്....

നിങ്ങളുടെ പിൻഗാമികൾ ആരെയൊക്കെയോ ഭയക്കുന്നു

കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി നടത്തുന്ന അതിജീവന പോരാട്ടത്തിനു ഒരായിരം   ഐക്യദാര്‍ഢ്യo

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ