ഒരു ജനതയുടെ മൗലികവകാശ സംരക്ഷണത്തിനു വേണ്ടി ഒരു പുരുഷായുസ്സ് മുഴുവൻ തളരാതെ പോരാടിയ കെ എ റഹ്മാൻ എന്ന മനുഷ്യ സ്നേഹിയുടെ അതിജീവന പോരാട്ട സ്മരണകൾക്ക് മുൻപിൽ മോനത്തുകാരന്റെ കൂപ്പ്കൈകൾ .................
കെ എ റഹ്മാൻ എന്ന പോരാളിയെ ഞാൻ ഞാൻ കണ്ടിട്ടില്ലയെന്നു മാത്രമല്ല അദ്ദേഹം നയിച്ച സമരങ്ങളെ ദൂരെ നിന്ന് പോലും നോക്കി ക്കാണാൻ എനിക്ക് സാധിച്ചിട്ടില്ല. എങ്കിലും എൻറെ പ്രിയ വാഴക്കാട്ടുകരുടെയും മാവൂർ പരിസര പ്രദേശങ്ങളിലെ സഹപ്രവർത്തകരുടെയും , റഹ്മാൻ സാഹിബിന്റെ സഹപ്രവർത്തകരുടെയും അദ്ദേഹത്തിൻറെ കൂടെ നിന്ന സമര പോരാളികളുടെയുമെല്ലാം വാക്കുകളിൽ നിന്നും കേട്ടറിഞ്ഞ, ഞാൻ പുസ്തകങ്ങളിൽ നിന്നും വായിച്ചറിഞ്ഞ കെ എ റഹ്മാൻ സാഹിബ് ഒരു വീരപുത്രൻ തന്നെയാണ് ഈ കാര്യത്തിൽ ആർക്കും സംശയമുണ്ടാകുമെന്നുന്നെനിക്ക് തോന്നുന്നില്ല. ഞാൻ അറിഞ്ഞ ആ മഹാൻറെ ധീരോദാത്തമായ പോരാട്ട സ്മരണകൾ ഇവിടെ കുറിക്കുകയാണ്.
ഗ്രാസിം മലിനീകരണത്തിന്റെ ദൂരവ്യാപകമായ പ്രത്യാകാതത്തിന്റെ ഭയാനകത തിരിച്ചറിഞ്ഞ ഈ ത്യഗവര്യൻ അറുപതുകളിൽ കൊളുത്തിയ അതിജീവനത്തിൻറെ സമരാഗ്നി, അർബുദ രോഗത്തിൻറെ പിടിയിലമർന്നു ഈ ലോകത്തോട് വിട പറയും വരെ ആളിക്കത്തികുക തന്നെ ചെയ്തു.
തികച്ചും ഗ്രാമീണരായ മാവൂരിലെ ജനങളുടെ മനസ്സിൽ പ്രതീക്ഷയുടെ, പ്രത്യാശയുടെ തിരി നാളവുമായി കടന്നു വന്ന ഗോളിയോർ രയേണ്സ് ഫാക്ടറി പതുക്കെ പതുക്കെ വിഷം ചീറ്റാൻ തുടങ്ങുകയായിരുന്നു. തെളി നീരുറവായ ചാലിയാറിനെ വിഷപ്പുഴയാക്കി മാറ്റാൻ അധിക സമയമെടുത്തില്ല ആ പരിസര പ്രദേശമാകെ വായു മലിനീകരണത്തിന്റെ വിളനിലമായി മാറിയപ്പോൾ ദുസ്സഹമായ ജനജീവിതം കണ്ടു രഹ്മനിലെ മനുഷ്യ സ്നേഹി ഉയർത്തെഴുനേൽക്കുകയായിരുന്നു. ആദർശശുദ്ധിക്കൊണ്ടും നിസ്വാര്ത്ത സേവനം കൊണ്ടും നാടിൻറെ മനസ്സറിഞ്ഞ റഹ്മാൻ സാഹിബ് പ്രലോഭനങ്ങളിൽ അടി പതറാതെ നാടിനായ് പോരാടാൻ സാദാ സന്നദ്ധനാവുകയായിരുന്നു ഈ നാടിനെ രക്ഷിക്കാൻ വിഷലിപ്ത ഗ്രാസിം ഇവിടെ നിലനിൽക്കരുതെന്ന് അദ്ദേഹം ഉച്ചസ്തരം വിളിച്ചു പറഞ്ഞപ്പോൾ പതിനായിരങ്ങൾ ആവേശ പൂർവ്വം അദ്ദേഹത്തിനു പിന്നിൽ അണിനിരക്കുകയായിരുന്നു. ഗ്രാസിം മലിനീകരണത്തിന്റെ ഇരകളായി മാരകമായ ക്യൻസർ ബാധിച്ചു മരിച്ചൊടുങ്ങുന്ന തൻറെ പ്രിയപ്പെട്ട നാട്ടുകാരുടെ നിസ്സഹായതയെക്കുറിച്ച് വിശദീകരണങ്ങൾക്കിടയിൽ പലപ്പോഴും വിതുമ്പിയ ഈ മനുഷ്യസ്നേഹിയുടെ ഒളിമായാത്ത ചിത്രം മനോമുകുരത്തിൽ തെളിഞ്ഞു വരാത്ത ഒരു മലയാളിയും ഉണ്ടാകില്ല..
"എൻറെ രോഗവും മരണവും ഒരു പ്രശ്നമല്ല മലിനീകരപ്പെട്ട പുഴയും ദുരിതം വിതക്കുന്ന റയോണ്സ് ഫാക്ടറി യും തന്നെയാണ് പ്രശ്നം , പുഴയുടെ തെളിമയും ശുദ്ധ വായുവും തിരിച്ച് കിട്ടണം "
ക്യാൻസർൻറെ തീരാദുരിതത്തിൽ അകപ്പെട്ടു ശ്വാസം മുട്ടി വേദനിക്കുമ്പോഴും ബോധം തെളിയുംബോയോക്കെ തൻറെ നാടും പുഴയും ഫാക്ടറിയുമൊക്കെയായിരുന്നു റഹ്മാൻ സാഹിബിൻറെ സംസാര വിഷയം. അതൊരു സ്വപ്നമായിരുന്നില്ല. എല്ലാം തീരുമാനിച്ചുറപ്പിച്ച ഒരു പോരാളിയുടെ അടങ്ങാത്ത ആവേശത്തിന്റെ അടയാളമായിരുന്നു അത്.
ചാലിയാറിന്റെ ധീര പുത്രനും ഇന്ത്യയിൽ വ്യവസായ മലിനീകരണത്തിനെതിരെ പൊതു ജന സമരം തീർത്ത ആദ്യ സമര നായകനുമായ(Leader of first people's agitation against industrial pollution in India) കെ എ റഹ്മാൻ സാഹിബിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ