2015 ജനുവരി 8, വ്യാഴാഴ്‌ച

പണത്തിനു മീതെ പറക്കാത്ത പരുന്തുകൽ


അവകാശ സമര ചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച കേരളത്തിൻറെ മണ്ണ് അതി ജീവനത്തിന്റെ ഒരു ഉജ്ജ്വലമായ പോരാട്ടത്തിനു കൂടി സാക്ഷ്യം വഹിക്കുകയാണ്.
സാമൂഹിക മായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന,
സ്വന്തമായി വോട്ടുബാങ്കുകളില്ലാത്ത ചെറുസമൂഹങ്ങളുടെ നിലവിളികൾക്കു മുന്നിൽ ബന്ധപ്പെട്ടവർ എപ്പോഴും കണ്ണടക്കുന്ന കാഴ്ച്ചയാണു നമുക്ക്‌ മുന്നിൽ ബാക്കിനിൽക്കുന്നത്‌,
അതിജീവനത്തിനായി പോരാടുന്ന നിലനിൽപ്പിനായി പ്രതികരിക്കുന്ന സമരസ്വരങ്ങൾക്ക്‌ കണ്ണും കാതും നൽകി കരുത്ത്‌ പകരേണ്ടത്‌ നമ്മളോരോരുത്തരുമല്ലേ..??

അവരുടെ നിലപാടുകൾക്ക് കരുത്തു പകരേണ്ടത് സാക്ഷര സുന്ദര കേരളമല്ലേ ....?

ഇരിപ്പുസമരവും അത്തമൊരു സമരസ്വരമാണു. തൊഴിലിടങ്ങളിൽ നിന്നു കാലുതളരുന്ന തൊഴിലാളിക്ക്‌ ഒന്നിരുന്ന് നടുനിവർത്താൻ. അതവന്റെ/ അവളുടെ അവകാശമാണതെന്ന് സ്വയം വിശ്വസിപ്പിക്കാൻ വേണ്ടിയാണീ സമരം...

നവ യുഗ കമ്പോളത്തിൽ തീപിടിച്ച മത്സരങ്ങൾക്ക്‌ വഴിതെളിച്ചിട്ടുണ്ടാവാം....
കടുത്ത മത്സരങ്ങളെ അതിജീവിക്കാൻ കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വന്നിട്ടുണ്ടാവാം
എങ്കിലും,
അതിന്റെ പേരിൽ പാവപ്പെട്ട സ്ത്രീകളടക്കമുള്ള ഒരുകൂട്ടം തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ ഹനിക്കപ്പെടുന്നത്‌ അംഗീകരിക്കാനാവില്ല.....
അവരും മനുഷ്യരല്ലേ അവരും ജീവിക്കുന്നത് നമ്മുടെ സമൂഹത്തിലല്ലേ ...?

അനേകം പേർക്കൊപ്പം ഈ പാവപ്പെട്ട തൊഴിലാളി സമരത്തിനു ഞാനും പിന്തുണ അറിയിക്കുന്നു.

ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ